ജിദ്ദ: ഇന്ത്യന്‍ സ്‌കൂള്‍ പാരന്‍സ് ഫോറം (ഇസ്പാഫ്) 2025-27 കമ്മിറ്റിയുടെ രണ്ടാമത് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗവും ഇഫ്താര്‍ വിരുന്നും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ മേലധികാരികളുമായും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുമായുള്ള തുറന്ന ചര്‍ച്ചക്കു വേദിയായി. എംആര്‍എ റസ്റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ മുഹമ്മദ് ഫൈസല്‍ സ്വാഗതം പറഞ്ഞു. ഇസ്പാഫ് പ്രസിഡന്റ് എന്‍ജിനീയര്‍ മുഹമ്മദ് ബൈജു അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി നിരവധി വിഷയങ്ങള്‍ അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം സ്‌കൂള്‍ അധികൃതര്‍ മുന്‍പാകെ ഉന്നയിച്ചു. കൂടുതല്‍ വിഷയങ്ങള്‍ പെരുന്നാള്‍ അവധിക്ക് ശേഷം പ്രിന്‍സിപ്പലിനെ നേരില്‍കണ്ട് അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ പുതിയ ചെയര്‍മാന്‍ ഡോക്ടര്‍ മുഹമ്മദ് അബ്ദുള്‍ സലീമിനെ ചടങ്ങില്‍ ആദരിച്ചു. സ്‌കൂളിന്റെ ഭാഗത്തുനിന്നുള്ള പരിപൂര്‍ണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മുഹമ്മദ് ഇമ്രാന്‍, സ്‌കൂളിലെ നിലവിലെ പ്രവേശന സംവിധാനം, മലയാളം രണ്ടാം ഭാഷയായി നിലനിര്‍ത്തല്‍, വലിയ പെരുന്നാളിന് ശേഷമുള്ള ഓണ്‍ലൈന്‍ ഓഫ് ലൈന്‍ അധ്യയന രീതികള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ (ഗേള്‍സ്) ഫര്‍ത്തുന്നിസ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ഡോക്ടര്‍ പ്രിന്‍സ് മുഫ്തി സിയാഉല്‍ ഹസന്‍, ഡോക്ടര്‍ ഹേമലത മഹാലിംഗം, ഡോക്ടര്‍ ഫര്‍ഹീന്‍ അമീന താഹ, ഡോക്ടര്‍ അബ്ദുല്‍ സുബൈര്‍ ഹമീദ്, ഡോക്ടര്‍ നുസ്രത്ത് ഖാന്‍, ഇസ്പാഫ് ഉപദേശകരായ സലാഹ് കാരാടന്‍, എന്‍ജിനീയര്‍ മുഹമ്മദ് കുഞ്ഞി, നിലവിലെ ഇസ്പാഫ് കമ്മിറ്റി അംഗങ്ങള്‍, ഇസ്പാഫ് മുന്‍കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
ഇസ്പാഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള ഇസ്പാഫ് പ്രോഗ്രാം കലണ്ടര്‍ ചര്‍ച്ച ചെയ്യുകയും പ്രോഗ്രാം കണ്‍വീനര്‍മാരെ നിശ്ചയിക്കുകയും ചെയ്തു. ട്രഷറര്‍ അന്‍വര്‍ അബ്ദുറഹ്‌മാന്‍ നന്ദി പറഞ്ഞു. ചടങ്ങ് ഇഫ്താര്‍ അത്താഴത്തോടെ സമാപിച്ചു.
ഫോട്ടോ: സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ മുഹമ്മദ് അബ്ദുള്‍ സലീമിനെ ഇസ്പാഫ് ആദരിച്ചപ്പോള്‍.
Related News