ജിദ്ദ: കേരളത്തിലെ കുട്ടികളിലും യുവാക്കളിലും ലഹരി മരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ജിദ്ദ ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി 'സേ നോ ടു ഡ്രഗ്‌സ്' ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ലഹരി മരുന്നുകള്‍ക്കെതിരെ പ്രതിജ്ഞയെടുത്തു. ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം തടയാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കഴിയാത്തത് സര്‍ക്കാരുകളുടെ കഴിവുകേടാണെന്ന് യോഗത്തില്‍ പങ്കെടുത്ത വിവിധ നേതാക്കള്‍ കുറ്റപ്പെടുത്തി.
ലഹരി മരുന്നിന്റെ ഉപയോഗം കുറയ്ക്കാന്‍ വീടുകളില്‍ നിന്ന് തന്നെ ബോധവല്‍ക്കരണം ആരംഭിക്കണമെന്ന് ജില്ലാ പ്രസിഡന്റ് അയ്യൂബ് ഖാന്‍ പന്തളം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി സുജു തേവരുപറമ്പില്‍ സ്വാഗതം പറഞ്ഞു.
ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി അനില്‍ കുമാര്‍ പത്തനംതിട്ട പരിപാടി ഉദ്ഘാടനം ചെയ്തു ഗ്ലോബല്‍ കമ്മിറ്റി അംഗം അലി തേക്കുതോട്, വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മനോജ് മാത്യു അടൂര്‍, വര്‍ഗീസ് ഡാനിയല്‍, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്മാരായ എബി കെ ചെറിയാന്‍, സൈമണ്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിമാരായ എന്‍.ഐ. ജോസഫ് നേ, നവാസ് ഖാന്‍, ലിജു രാജു, ഷിജോയ് പി ജോസഫ് അസിസ്റ്റന്റ് ട്രഷറര്‍ ബിനു ദിവാകരന്‍, എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ ഷറഫ് പത്തനംതിട്ട നന്ദി പറഞ്ഞു.
Related News