റിയാദ്: തബൂക്ക് ഒഐസിസിയുടെ നേതൃത്വത്തില്‍ അല്‍ അമ്രി റിസോര്‍ട്ടില്‍ ഇഫ്താര്‍ പരിപാടികള്‍ സംഘടിപ്പിച്ചു. ഒഐസിസി തബൂക്ക് റീജിനല്‍ പ്രസിഡണ്ട് സുലൈമാന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷനായി. അല്‍ അമ്രി ഗ്രൂപ്പ് ചെയര്‍മാന്‍ സജീവ് അരീക്കര ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. തബൂക്ക് ജാലിയാത്ത് മലയാളം വിഭാഗം മൗലവി ഫൈസല്‍ മദീനീ റമദാന്‍ സന്ദേശം നല്‍കി. ജസ്റ്റിന്‍ ഐസക്, ഷജീര്‍ വാഴപ്പണയില്‍, ഹാഷിം ക്ലാപ്പന, സജി സാമുവല്‍, മുസ്തഫ പട്ടാമ്പി, മായിന്‍ തിരുവനന്തപുരം, സുബൈര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ഒഐസിസി ജിദ്ദ റീജിണല്‍ സെക്രട്ടറി നൗഷാദ് കരുനാഗപ്പള്ളി സ്വാഗതവും, നൗഷാദ് കപ്പല്‍ നന്ദിയും രേഖപ്പെടുത്തി. ഷിജു തൃശ്ശൂര്‍, ഷിജു തിരുവനന്തപുരം, മമ്മൂട്ടി വാണിയമ്പലം, അജി മുട്ടട, നജീബ് നിലമ്പൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Related News