ജിദ്ദ: The Qur,anic Fiesta; Let's Perform എന്ന ശീര്‍ഷകത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനായി രിസാല സ്റ്റഡി സര്‍ക്കിള്‍ വിശുദ്ധ റമoാനില്‍ സംഘടിപ്പിച്ചു വരുന്ന എട്ടാമത് എഡിഷന്‍ തര്‍തീല്‍ - The Holy Qur'an Contest മത്സരങ്ങള്‍ സമാപിച്ചു.
ആര്‍എസ്‌സി ജിദ്ദ സിറ്റി സോണ്‍ ചെയര്‍മാന്‍ ഖാജ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി അസൈനാര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. കിഡ്‌സ്, ജൂനിയര്‍, സെക്കന്ററി, സീനിയര്‍ വിഭാഗങ്ങളിലായി വിവിധ സെക്ടറുകളില്‍ നിന്ന് വിജയികളായി വന്നവരാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. ഹിഫ്‌ള്, തിലാവത്, ഖുര്‍ആന്‍ ക്വിസ്, ഖുര്‍ആന്‍ സെമിനാര്‍ തുടങ്ങിയ മത്സരങ്ങളില്‍ 36 പോയിന്റുകള്‍ നേടി മഹ്ജര്‍ സെക്ടര്‍ ഒന്നാം സ്ഥാനവും 29 പോയിന്റുകള്‍ നേടി സുലൈമാനിയ സെക്ടര്‍ രണ്ടാം സ്ഥാനവും നേടി.
ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ശാഫി സഖാഫി വെളിമുക്ക് സംസാരിച്ചു. ഖലീല്‍ കൊളപ്പുറം, നൗഫല്‍ മുസ്ലിയാര്‍, ഫൈറൂസ് വെള്ളില, ആഷിഖ് ഷിബിലി, ജാബിര്‍ നഈമി, നൗഫല്‍ മദാരി തുടങ്ങിയവര്‍ സംബന്ധിച്ചു. ഷക്കീര്‍ പെടേന സ്വാഗതവും അബ്ദുല്‍ ഖാദര്‍ ടി കെ നന്ദിയും പറഞ്ഞു.
Related News