l o a d i n g

ഗൾഫ്

അല്‍കോബാര്‍ റാക്ക ഏരിയാ കെഎംസിസി റമദാന്‍ സംഗമവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 26, 2025

അല്‍കോബാര്‍: റാക്ക ഏരിയാ കെഎംസിസി അല്‍കോബാര്‍ സംഘടിപ്പിച്ച റമദാന്‍ സംഗമവും നൂറുകണക്കിന് ആളുകള്‍ പങ്ക് കൊണ്ട ജനകീയ ഇഫ്താറും ശ്രദ്ധേയമായി. ആക്ടിംഗ് പ്രസിഡണ്ട് അബ്ദുല്‍ റഷീദ് കരുനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമം അല്‍കോബാര്‍ റാക്ക കേന്ദ്ര കമ്മിറ്റി ട്രഷറര്‍ മൊയ്തുണ്ണി പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു. സലീം ഹുദവി റമദാന്‍ സന്ദേശം നല്‍കി.

സാമൂഹിക ജീവകാരുണ്യ രംഗത്തെ നിസ്തുല സംഭാവന നല്‍കിയ മദാരിസ് ഇന്റര്‍നാഷണല്‍ എഡ്യുക്കേഷണല്‍ അക്കാഡമി ചെയര്‍മാന്‍ മുജീബ് ഈരാറ്റുപേട്ടക്ക്
ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല റാക്ക കെഎംസിസി ഉപഹാരം സമ്മാനിച്ചു. സൗദി കെഎംസിസി സമൂഹ്യ സുരക്ഷാ പദ്ധതി 2025 ലെ മികച്ച ഏരിയാ കോര്‍ഡിനേറ്ററായ സഹല്‍ പകരക്ക് അല്‍കോബാര്‍ റാക്ക കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി അന്‍വര്‍ ഷാഫി വളാഞ്ചേരി ഉപഹാരം നല്‍കി. സൗദി കെഎംസിസി ദേശീയ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, പ്രവിശ്യാ കെഎംസിസി പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂര്‍ , ഭാരവാഹികളായ ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം, അബ്ദുല്‍ മജീദ് കൊടുവള്ളി, ഒ പി ഹബീബ് ബാലുശ്ശേരി, അന്‍വര്‍ നജീബ് ചീക്കിലോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റാക്ക ഏരിയാ കെഎംസിസി ജനറല്‍ സെക്രട്ടറി കലാം മീഞ്ചന്ത സ്വാഗതവും അനസ് പകര നന്ദിയും പറഞ്ഞു. മാസ്റ്റര്‍ ഇഹാന്‍ സൈന്‍ പാറക്കല്‍ ഖിറാ അത്ത് നടത്തി. അല്‍കോബാര്‍ കെഎംസിസി വനിതാവിഗും ഇഫ്താര്‍ വിഭവങ്ങളൊരുക്കുന്നതില്‍ ഭാഗഭാക്കായി. റാക്ക കെഎംസിസി നേതാക്കളായ ബീരാന്‍ കുട്ടി ചേറൂര്‍, നിസാര്‍ കൊല്ലം, മിര്‍ഷാദ് താനാളൂര്‍, ആഷിഖ് മണ്ണാര്‍ക്കാട്, ജമാല്‍ കുറ്റ്യാടി, ആബിദ് പാറക്കല്‍, താജുദ്ധീന്‍ പെരിന്തല്‍മണ്ണ, റൗഫ് മണ്ണാര്‍ക്കാട്, ശമ്മാസ് എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ: റാക്ക കെഎംസിസി സംഘടിപ്പിച്ച റമദാന്‍ സംഗമത്തില്‍ ജീവകാരുണ്യ രംഗത്തെ സമഗ്ര സംഭാവനക്ക് മുജീബ് ഈരാറ്റുപേട്ടക്ക് സിദ്ദീഖ് പാണ്ടികശാല ഉപഹാരം കൈമാറുന്നു.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026