ജിദ്ദ : ഒന്നര വര്‍ഷം മുന്നെ പിറവി കൊണ്ട ജിദ്ദയിലെ പാലക്കാട് ജില്ലാ കൂട്ടായ്മ ആദ്യ നോമ്പ് തുറ വളരെ ഗംഭീരമായി ജിദ്ദയിലെ ഇലകന്‍ പാര്‍ക്കില്‍ (ഡോള്‍ഫിന്‍) നടത്തി. ജില്ലയിലുള്ള മെമ്പര്‍ഷിപ്പ് എടുത്തവരായ എക്സിക്യുട്ടീവ് മെമ്പര്‍മാരും, ജനറല്‍ ബോഡി മെമ്പര്‍മാരും മാത്രമൊതുങ്ങുന്ന ഇഫ്താര്‍ നടത്തിയപ്പോള്‍ പാലക്കാടന്‍ കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധത്തിന് കൂടുതല്‍ കെട്ടുറപ്പ് നല്‍കി. ഇഫ്താറിന് ശേഷം ഔദ്യോഗിക ചടങ്ങ് ജില്ലാ കൂട്ടായ്മയുടെ സീനിയര്‍ നേതാവും, ഇന്‍സാഫ് കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ കൂടിയായ കെ ടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മനസ്സും ശരീരവും നാഥനിലര്‍പ്പിച്ച് പരസ്പര സ്‌നേഹ ബന്ധത്തോടെയും, സൗഹാര്‍ദ്ദത്തോടെയും, ആത്മീയതയോടെയും, ഖുര്‍ആന്‍ പാരായണത്തോടെയും മനസ്സ് ശുദ്ധീകരിക്കാന്‍ റദാനില്‍ കഴിയട്ടെ എന്നദ്ദേഹം റംസാന്‍ സന്ദേശത്തില്‍ പറഞ്ഞു.
പ്രസിഡന്റ് അബ്ദുല്‍ അസീസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജില്ലാ കൂട്ടായ്മയുടെ ഉപദേശക സമിതി അംഗവും സീനിയര്‍ നേതാവുമായ അബ്ദുല്‍ ലത്തീഫ് കരിങ്ങനാട്, വൈസ് പ്രസിഡന്റ് മുജീബ് തൃത്താല, എക്സിക്യുട്ടീവ് മെമ്പര്‍മാരും ഭാരവാഹികളുമായ അബ്ദുല്‍ ഹമീദ് കെടി, നാസര്‍ വിളയൂര്‍, നവാസ് മേപ്പറമ്പ്, അബ്ദു സുബ്ഹാന്‍ തരൂര്‍, സന്തോഷ് പാലക്കാട്, ശിവന്‍ ഒറ്റപ്പാലം, സുലൈമാന്‍ ആലത്തൂര്‍, സോഫിയ ബഷീര്‍ (വനിതാ വിങ് കോര്‍ഡിനേറ്റര്‍), റജിയ വീരാന്‍, സന്തോഷ് അബ്ദുല്‍ കരീം, ജോഷി ആലത്തൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി മുജീബ് മൂത്തേടത്ത് സ്വാഗതവും, ട്രഷറര്‍ ഷൗക്കത്ത് പനമണ്ണ നന്ദിയും പറഞ്ഞു.
ജില്ലാ കൂട്ടായ്മയുടെ ആദ്യ ഇഫ്താര്‍ സംഗമം സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും കെട്ടുറപ്പായി പാലക്കാട്ടുകാരുടെ മനസ്സുകളില്‍ കുറിച്ചിട്ടു. ജില്ലാ കൂട്ടായ്മക്ക് വരും കാലങ്ങളില്‍ ജിദ്ദ സമൂഹത്തെ തന്നെ ഉള്‍പ്പെടുത്തി മെഗാ ഇഫ്താറുകളും വലിയ പ്രോഗ്രാമുകളും നടത്താന്‍ സാധിക്കട്ടെയെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സലീം പാലോളി, ഷാജി ചെമ്മല, സുഹൈല്‍ നാട്ടുകല്‍, അബ്ദുല്‍ അസീസ് കാഞ്ഞിരപ്പുഴ, യൂസഫലി തിരുവേഗപ്പുറ, സൈനുദ്ധീന്‍ മണ്ണാര്‍ക്കാട്, റസാഖ് മൂളിപ്പറമ്പ്, ഹലൂമി റഷീദ്, റഹീം മേപ്പറമ്പ്, മുഹമ്മദലി കൊപ്പം, ഖാജാ ഹുസൈന്‍ ഒലവക്കോട്, സുജിത് മണ്ണാര്‍ക്കാട്, ഷാജി ആലത്തൂര്‍, ബാദുഷ കോണിക്കുഴി, സഹീര്‍ അനസ്, പ്രവീണ്‍ സ്വാമിനാദ് വടക്കഞ്ചേരി, അനീസ് റഹ്‌മാന്‍, താജുദ്ദീന്‍ മണ്ണാര്‍ക്കാട്, ആമിന ഷൗക്കത്, രേണുക ശിവന്‍, സലീന ഇബ്രാഹീം എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
Related News