മക്ക: മൂന്നര പതിറ്റാണ്ടു കാലം സൗദിയിലെ അല്‍ ഹസ്സയില്‍ പ്രവാസിയായിരുന്ന ഉംറ തീര്‍ഥാടകന്‍ ഉംറ നിര്‍വഹിക്കുന്നതിനിടെ മസ്ജിദുല്‍ ഹറമില്‍ കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം കടയ്ക്കല്‍ വട്ടത്താമര സംഭ്രമം എ.കെ മന്‍സിലില്‍ ഖമറുദ്ദീന്‍ (55) ആണ് മരിച്ചത്. പ്രവാസം അവസാനിപ്പിച്ച് പോയ ശേഷം ഏതാനും ദിവസം മുന്‍പ് അല്‍ഹസ്സയില്‍ എത്തുകയും അവിടെ നിന്നും സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കുന്നതിനും എത്തിയതായിരുന്നു.
പരേതരായ അബ്ദുല്‍ മജീദ്, റാഫിയത്ത് ബീവി എന്നിവരുടെ മകനാണ്. ഭാര്യ: ഷീബ. മക്കള്‍: അദ്‌സന, അംജദ്, സഹോദരങ്ങള്‍: മാജിലത്ത്, സലീന, സുല്‍ഫത്ത്. മക്ക കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Related News