ദമാം: കെഎംസിസി നേതാവ് അഷ്‌റഫ് വേങ്ങാട്ടിന്റെ പിതൃസഹോദര പുത്രനും മൂന്നു പതിറ്റാണ്ടിലേറെക്കാലം അല്‍ഖോബാറില്‍ (അഖ്‌റബിയ്യ) പ്രവാസിയായി സാമുഹിക, സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന അബ്ദുല്‍ മജീദ് വേങ്ങാട്ട് - ഫറോക് (സൗദി കേബിള്‍) അല്‍ഖോബാറില്‍ നിര്യാതനായി. പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ പോയി ഇദ്ദേഹം ഒരു മാസം മുന്‍പ് സന്ദര്‍ശക വിസയില്‍ മകന്റെയടുത്ത് എത്തിയതായിരുന്നു. ഇന്നലെ രാത്രി ഇശാ നമസ്‌ക്കാരത്തിന് പള്ളിയിലേക്ക് പോകാന്‍ വുളു എടുക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വിഴുകയും ഉടനെ അല്‍മാന ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തുവെങ്കിലും രക്ഷിക്കാനായില്ല.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് (27-03-2025) വൈകുന്നേരം അല്‍ഖോബാര്‍ തുഖ്ബ ഖബ്ര്‍സ്ഥാനില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Related News