ജിദ്ദ: വണ്ടൂര്‍ പ്രവാസി കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം ഷറഫിയ്യ അല്‍ ഫദ്ല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഇഫ്താറിനോടനുബന്ധിച്ച് നടന്ന യോഗത്തില്‍ പ്രസിഡണ്ട് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. സെക്രട്ടറി സകീര്‍ ഹുസൈന്‍ കെ.ടി. സ്വാഗതം ആശംസിക്കുകയും കഴിഞ്ഞ ഒരു വര്‍ഷത്തെ ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.
ജിദ്ദയിലെ വണ്ടൂര്‍ പ്രവാസികളുടെ വാര്‍ഷിക സംഗമം കൂടിയായഇഫ്താറില്‍ അംഗങ്ങളും കുടുംബങ്ങളും അതിഥികളുമടക്കം വലിയൊരു ജനാവലി പങ്കെടുത്തു. നാട്ടില്‍ നിന്നും സന്ദര്‍ശനാര്‍ത്ഥം എത്തിയ അക്ബര്‍ കരുമാര, ഷൗക്കത്ത് മലക്കല്‍, മൊയ്ദീന്‍ കുട്ടി ഓടക്കുഴിയന്‍, ഇബ്രാഹിം മുണ്ടിയങ്കാവില്‍ എന്നിവര്‍ വിശിഷ്ടാത്ഥികളായിരുന്നു.
മുഹൈമിന്‍ കെ.ടി., റോഷിദ് പാറപ്പുറവന്‍, സമീര്‍ പത്തുതറ, റഷാദ് കെ.ടി., ശരീഫ് പൂലാടന്‍, ഹസൈന്‍ പുന്നപ്പാല, സുബ്ഹാന്‍ നെച്ചിക്കാടന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റഊഫ് കരുമാര, ഇസ്മായില്‍ സി.ടി.പി., ജംഷീദ് റഹ്‌മാന്‍, ഗഫൂര്‍ പാറഞ്ചേരി, ജലീല്‍ കുഴിക്കാടന്‍, ജഷീം ഹസ്ബുല്ല എന്നിവര്‍ ഇഫ്താര്‍ വിഭാഗം കൈകാര്യം ചെയ്തു. സവാദ് നാലകത്ത് നന്ദി പറഞ്ഞു.
ഫോട്ടോ: ജിദ്ദ - വണ്ടൂര്‍ പ്രവാസി കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമത്തില്‍ പ്രസിഡണ്ട് ബേബി നീലാമ്പ്ര സംസാരിക്കുന്നു.
Related News