ദമ്മാം: ദമ്മാം ലേഡീസ് മാര്‍ക്കറ്റ് ആസ്ഥാനമായി സാമൂഹിക-സാംസ്‌ക്കാരിക ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മിഷ്‌കാത് സുന്നി സെന്ററിന് 2025-2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഐ സി എഫ് ദമ്മാം റീജിയന്‍ പ്രസിഡന്റ് അഹ്‌മദ് നിസാമി ഉദ്ഘാടനം ചെയ്തു. മിഷ്‌കാത്ത് ഹാളില്‍ നടന്ന ഇഫ്താര്‍ മീറ്റ് സംഗമത്തില്‍ ഐസിഎഫ് ഇന്റ്റര്‍നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി സലീം പാലച്ചിറ പ്രഖ്യാപനം നടത്തി. ആര്‍ എസ് സി സൗദി ഈസ്റ്റ് ഇ ബി അംഗം സയ്യിദ് സഫ് വാന്‍ തങ്ങള്‍ കൊന്നാര അധ്യക്ഷത വഹിച്ചു.
2025-2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍: ഷഫീഖ് ജൗഹരി കൊല്ലം (പ്രസിഡന്റ്), സക്കീറുദീന്‍ മന്നാനി ചടയമംഗലം (ജനറല്‍ സെക്രട്ടറി), അഷ്‌റഫ് ചാപ്പനങ്ങാടി (ഫിനാന്‍സ് സെക്രട്ടറി), വൈസ് പ്രസിഡന്റുമാര്‍ സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ കൊന്നാര, അബൂബക്കര്‍ മുവ്വാറ്റുപുഴ, ജോയിന്റ് സെക്രട്ടറിമാര്‍ നാസിം വെളിച്ചിക്കാല, സിനാജ് കോതമംഗലം. പ്രവര്‍ത്തക സമിതി അംഗങ്ങള്‍ അബ്ദുല്‍ വാഹിദ് മഞ്ഞപ്പാറ, റിഷാദ് ഇളം പഴന്നൂര്‍, അബ്ദുല്‍ ജലാല്‍ പോത്തന്‍കോട്, സ്വാദിഖ് പൂവാര്‍, യാസിര്‍ മന്നാനി, അന്‍ഷാദ് പുഴക്കാട്ടിരി, ഇബ്രാഹിം കോതമംഗലം, മുസ്തഫ താനൂര്‍, കോയ മണ്ണാര്‍ക്കാട് എന്നിവരെയും തെരഞ്ഞെടുത്തു.
ഐസിഎഫ് ദമ്മാം റീജിയന്‍ ഹാര്‍മണി ആന്‍ഡ് എമിനന്‍സ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് ചാപ്പനങ്ങാടിയേയും സെനറ്റ് അംഗമായ സക്കീറുദ്ധീന്‍ മന്നാനിയേയും ചടങ്ങില്‍ ആദരിച്ചു. നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുല്‍ നാസര്‍ ചീക്കോടിനെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. അഷ്‌റഫ് പട്ടുവം, അന്‍വര്‍ കളറോട്, മുനീര്‍ തോട്ടട, മുസ്തഫ മുക്കൂട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം
നല്‍കി.
ഫോട്ടോ: ഷഫീഖ് ജൗഹരി, സക്കീറുദീന്‍ മന്നാനി, അഷ്‌റഫ് ചാപ്പനങ്ങാടി
Related News