ദമ്മാം: കോഴിക്കോട്ടെ പൗരാണിക പ്രദേശമായ തെക്കേപ്പുറത്തെ സൗദി ദമ്മാം കൂട്ടായ്മയായ തെക്കേപ്പുറം ദമ്മാം, ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. യമാമ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ദമ്മാം തെക്കെപുറത്തെ 600 ലധികം പേര്‍ പങ്കെടുത്തു.
ചടങ്ങില്‍ അല്‍ ഖോബര്‍ ജാലിയാത് ദാഈ മൗലവി അജ്മല്‍ മദനി റമദാന്‍ സന്ദേശം നിര്‍വ്വഹിച്ചു. സാമൂഹത്തില്‍ ഇന്ന് നടന്നു വരുന്ന തിന്മകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ പ്രചോദനം നല്കട്ടെയെന്നു അദ്ദേഹം ആശംസിച്ചു.
പ്രമുഖ സാമൂഹിക പ്രവര്‍ത്തകരായ ഷാജി മതിലകം, സലാം ജാംജൂം, സിദ്ധീഖ് സി.ബി.വി., റസാഖ് സി, കിഴക്കന്‍ പ്രവിശ്യയിലെ വിവിധ മാധ്യമ സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ അതിഥികളായിരുന്നു.
ദമ്മാം തെക്കെപുറത്തെ വിവിധ സൗഹൃദ കൂട്ടായ്മകള്‍ ചേര്‍ന്ന് നേതൃത്വം നല്‍കിയ ഈ സംഗമത്തില്‍ എത്തിച്ചേര്‍ന്ന ജനബാഹുല്യം തെക്കേപ്പുറത്തിന്റെ ഐക്യവും സൗഹൃദവും വിളിച്ചോതുന്നതായിരുന്നു.
Related News