റിയാദ്. എക്‌സിറ്റ് പതിനെട്ടിലെ അല്‍വലീദ് ഇസ്തിറാഹയില്‍ പ്രതികൂല കാലാവസ്ഥയിലും ആയിരത്തിലേറെ പേര്‍ ഇഫ്താറില്‍ പങ്കെടുത്തു. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) വനിത വിങ് ഹാദിയ അക്കാഡമിയിലെ പഠിതാക്കള്‍ക്കും രിസാലതുല്‍ ഇസ്ലാം മദ്രസയിലെ രക്ഷിതാക്കള്‍ക്കുമായിരുന്നു ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്.
ഖുര്‍ആനിക് ഇന്‌സൈറ്റ്‌സ്, ഡിസ്‌കവറിംഗ് ഹാദിയ, സൊസൈറ്റി എന്‍ഗേജ്‌മെന്റ്‌സ് എന്നീ സെഷനുകള്‍ നടന്നു. പത്ത് വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികള്‍ക്കായി ഐ സി എഫ് റിയാദ് ഒരുക്കുന്ന ജൂനിയര്‍ ഹാദിയ പദ്ധതി സംഗമത്തില്‍ വെച്ച് ലോഞ്ച് ചെയ്തു. രിസാലതുല്‍ ഇസ്ലാം മദ്രസയിലേക്കുള്ള 2025-2026 വര്‍ഷത്തേക്കുള്ള പുതിയ അഡ്മിഷനും സംഗമത്തോടെ ആരംഭിച്ചു.
Related News