റിയാദ്: മാര്‍ച്ച് 29 (റമദാന്‍ 29) ശനിയാഴ്ച വൈകുന്നേരം ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി സൗദിയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു. നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലര്‍ വഴിയോ ചന്ദ്രക്കല കാണുന്ന ഏതൊരാളും അടുത്തുള്ള റിപ്പോര്‍ട്ട് ചെയ്ത് സാക്ഷ്യം രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു്.
രാജ്യത്തുടനീളമുള്ള എല്ലാ മുസ്ലീങ്ങളും ശനിയാഴ്ച വൈകുന്നേരം ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആഹ്വാനം ചെയ്തു. നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലര്‍ വഴിയോ കാണുന്ന ഏതൊരാളും അടുത്തുള്ള കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്ത് അവരുടെ സാക്ഷ്യം രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ അടുത്തുള്ള കോടതിയില്‍ എത്തുന്നതിനുള്ള സഹായത്തിനായി അടുത്തുള്ള കേന്ദ്രവുമായി ബന്ധപ്പെടുകയോ വേണം. ഇതുമായി ബന്ധപ്പെട്ട് എല്ലാ പ്രദേശങ്ങളിലും രൂപീകരിച്ച കമ്മിറ്റികളില്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
മാര്‍ച്ച് 1 ന് ആരംഭിച്ച റമദാന്‍ വ്രതത്തിന്റെ അവസാനമാണ് ശവ്വാല്‍ മാസപ്പിറവി. ശനിയാഴ്ച മാസപ്പിറവി കണ്ടാല്‍ ഞായറാഴ്ച ചെറിയ പെരുന്നാളായ ഈദുല്‍ ഫിത്ര്‍ ആയിരിക്കും.
Related News