റിയാദ്: ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅവ & അവൈര്‍നസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, 2025, ഏപ്രില്‍ 11, വെള്ളി, റിയാദില്‍ സംഘടിപ്പിക്കുന്ന ഇസ്ലാഹി സെന്റര്‍ നാല്പതാം വാര്‍ഷിക സമാപന സമ്മേളനത്തിന്റെ പ്രചാരണ ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍, കെഎന്‍എം സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, ദഅ്വ&അവൈര്‍നസ് സൊസൈറ്റി പ്രബോധക വിഭാഗം മേധാവി മാഹിര്‍ ബിന്‍ മുഹമ്മദ് അല്‍ഹമാമി എന്നിവര്‍ നിര്‍വഹിച്ചു. ബത്ഹയിലെ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തിലെ ഇഫ്താര്‍ വേദിയില്‍ നടന്ന പ്രോഗ്രാമില്‍ സംഘാടക സമിതി കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ച്ചയായി 40 വര്‍ഷം സജീവമായി പ്രവര്‍ത്തന രംഗത്ത് നില്‍ക്കുവാന്‍ ഇസ്ലാഹി സെന്ററിന് സാധിച്ചത് ആദര്‍ശ രംഗത്തെ പ്രതിബദ്ധതയും, പ്രവര്‍ത്തനരംഗത്തെ മികവുകൊണ്ടുമാണെന്ന് നൂര്‍ മുഹമ്മദ് നൂര്‍ഷ പറഞ്ഞു. ഏപ്രില്‍ 11, വെള്ളി, റിയാദിലെ ക്ലാസ് ഓഡിറ്റോറിയം & ഇസ്തിറാഹകളിലെ 4 വേദികളിലായി സമാപന സമ്മേളനം നടക്കും.
മുക്തി- ലഹരി വിരുദ്ധ എക്‌സിബിഷന്‍, DOME LIVESHOW - പ്രപഞ്ചം വിരാമമില്ലാത്ത അത്ഭുതം, പാനല്‍ഡിസ്‌കഷന്‍, സമ്മാനദാനം, സമാപനസമ്മേളനം എന്നിങ്ങനെ വ്യത്യസ്ത പ്രോഗ്രാമുകള്‍ അരങ്ങേറും. കേരളത്തിലെയും, സൗദി അറേബ്യയിലെയും മത- സാമൂഹിക-സാംസ്‌കാരിക- രാഷ്ട്രീയ-ബിസിനസ്- മീഡിയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംഗമത്തിലെ വിവിധ സെഷനുകളില്‍ സംവദിക്കും.
പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം എന്ന നിലയില്‍ സമ്മേളന ബ്രൗഷര്‍ പുറത്തിറക്കി. ഇസ്ലാഹി സെന്റര്‍ യൂണിറ്റുകളിലും, 6 മദ്‌റസകളിലും രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വരും ദിനങ്ങളില്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പബ്ലിസിറ്റി കമ്മിറ്റി നേതൃത്വം നല്‍കും
റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അബ്ദുറസാഖ് സ്വലാഹി സ്വാഗതവും, അഡ്വക്കേറ്റ് അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു. അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, മൂസ തലപ്പാടി, അബ്ദുസ്സലാം ബുസ്താനി എന്നിവര്‍ പങ്കെടുത്തു
ഫോട്ടോ: റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാല്പതാം വാര്‍ഷിക സമാപന സമ്മേളനത്തിന്റെ പ്രചാരണ ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, ദഅ്വ&അവൈര്‍നസ് സൊസൈറ്റി പ്രബോധക വിഭാഗം മേധാവി മാഹിര്‍ ബിന്‍ മുഹമ്മദ് അല്‍ഹമാമി എന്നിവര്‍ നിര്‍വഹിക്കുന്നു.
Related News