ഹൈദരാബാദ്: രണ്ടു യുവതികളുമായി പ്രണയത്തിലായിരുന്ന യുവാവ് ഒരേ ചടങ്ങില്‍വെച്ച് രണ്ടുപേരെയും വിവാഹം കഴിച്ചു. തെലങ്കാന കൊമരം ഭീം ആസിഫാബാദ് ജില്ലയിലെ ലിംഗാപുര്‍ ഗുംനൂരിലാണ് സംഭവം. സൂര്യദേവ് എന്ന യുവാവാണ് ഒരേസമയം ലാല്‍ ദേവി, ഝല്‍കാരി ദേവി എന്നീ യുവതികളെ വിവാഹം ചെയ്തത്. ഇരുവരുമായും താന്‍ പ്രണയത്തിലായിരുന്നെന്നും അതുകൊണ്ടാണ് ഒറ്റ ചടങ്ങില്‍ ഇവരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും സൂര്യദേവ് പറഞ്ഞു.
ആഘോഷപൂര്‍വം നടന്ന വിവാഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷപൂര്‍വമായിരുന്നു വിവാഹം. രണ്ടു യുവതികളും സൂര്യദേവിന്റെ കൈ പിടിച്ച് നില്‍ക്കുന്നത് വിഡിയോയില്‍ കാണാം. ഗ്രാമത്തിലുള്ളവര്‍ തുടക്കത്തില്‍ വിവാഹത്തിന് എതിരായിരുന്നെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു.
ഹിന്ദു വിവാഹ നിയമപ്രകാരം ഇന്ത്യയില്‍ ബഹുഭാര്യത്വം നിയമലംഘനമാണ്. അതിനാല്‍ ഈ വിവാഹം നിലനില്‍ക്കുമോ, യുവാവിനെതിരെ നടപടിയുണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ കാത്തിരുന്നു കാണണം.
Related News