ജിദ്ദ : വെസ്റ്റേണ്‍ റീജനല്‍, ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സീസണ്‍ റസ്റ്റോറന്റില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേറിട്ട അനുഭവമായി. ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്ന ഇരുപതിലധികം തൊഴിലാളികള്‍ക്ക് നാഷണല്‍, ജിദ്ദ, ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്ക് ഒപ്പവും കൂടാതെ മെമ്പര്‍ മാര്‍ക്ക് ഒപ്പവും ഇരുത്തി ഇഫ്താര്‍ വിരുന്നു നല്‍കി, ഇത്തവണത്തെ സംഗമം കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കി.
വിശുദ്ധ റമദാനിലെ അനുഗ്രഹീത ദിനങ്ങളില്‍ പാവപ്പെട്ടവരുമായി ഒത്തുചേരുന്നത് വലിയ പുണ്യമാണെന്നും, ഈ കൂട്ടായ്മ സ്‌നേഹബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ലേബര്‍ സഹോദരങ്ങളോടൊപ്പം ഇഫ്താര്‍ പങ്കിട്ടത് എല്ലാവര്‍ക്കും ഹൃദ്യമായ അനുഭവമായി.
റമദാന്‍ മാസത്തിന്റെ പവിത്രതയും പരസ്പര സഹായത്തിന്റെ പ്രാധാന്യവും യോഗത്തില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. പ്രവാസ ലോകത്ത് കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് ഒരുമയുടെയും സ്‌നേഹത്തിന്റെയും കൈത്താങ്ങേകുന്നത് ഒഐസിസിയുടെ പ്രധാന ലക്ഷ്യമാണെന്ന് നേതാക്കള്‍ പറഞ്ഞു. മതസൗഹാര്‍ദ്ദത്തിനും മാനുഷിക മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഇത്തരം കൂട്ടായ്മകള്‍ സമൂഹത്തില്‍ ഐക്യവും സമാധാനവും വളര്‍ത്താന്‍ പ്രചോദനമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ കമ്മിറ്റി പ്രസിഡന്റ് അയൂബ് ഖാന്‍ പന്തളം അധ്യക്ഷത വഹിച്ച ചടങ്ങില്‍ മനോജ് മാത്യു അടൂര്‍ റമദാ സന്ദേശം നല്‍കി സുജൂ തേവരുപറമ്പില്‍ സ്വാഗതം പറഞ്ഞു . അനില്‍ കുമാര്‍ പത്തനംതിട്ട നേതൃത്ഥം നല്‍കി
ഇഫ്താര്‍ വിരുന്ന് വിജയകരമായി സംഘടിപ്പിച്ചതിന് ഭാരവാഹികളെ യോഗം അഭിനന്ദിച്ചു. റമദാന്‍ വ്രതത്തിന്റെ സഹിഷ്ണുതയും സ്‌നേഹവും എല്ലാവരിലും നിറയട്ടെ എന്ന് നേതാക്കള്‍ ആശംസിച്ചു. ചടങ്ങില്‍ അഷറഫ് അഞ്ചാലന്‍, യാസിര്‍ നായിഫ്, അലിതേക്കു തോട്, ഷരീഫ് അറക്കല്‍, വര്‍ഗീസ് ഡാനിയല്‍, മാത്യു തോമസ്,വിലാസ് അടൂര്‍,എബി കെ ചെറിയാന്‍ മാത്തൂര്‍, സൈമണ്‍ വര്‍ഗീസ്, ജോസഫ് നേടിയ വിള, , നവാസ് ചിറ്റാര്‍, ഷിജോയ് പി ജോസഫ്, ബിനു ദിവാകരന്‍, അസ്സിസ് ലാക്കല്‍ , ഹര്‍ഷാദ് ഏലൂര്‍, ഹരി കുമാര്‍ ആലപ്പുഴ, അഷറഫ് കിഴക്കെത്തില്‍ തൃശ്ശൂര്‍, ഇസ്മായില്‍ കൂയിപ്പോയി മലപ്പുറം എന്നിവര്‍ പങ്കെടുത്തു ഷറഫ് പത്തനംതിട്ട നന്ദി പറഞ്ഞു.
ചിത്രത്തില്‍
ലേബര്‍ ക്യാമ്പുകളിലെ സഹോദരങ്ങള്‍ക്കൊപ്പം ഒഐസിസി പത്തനംതിട്ട ടീം.
Related News