ജിദ്ദ: ഏറനാട് മണ്ഡലം കെ എം സി സി ഇഫ്താര്‍ കുടുംബ സംഗമവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ഷറഫിയ അല്‍ ഫദല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കകെര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡന്റ് ഇസ്മായില്‍ മുണ്ടു പറമ്പ് റമ്ദാന്‍ സന്ദേശം നല്‍കി, പരിപാടിയില്‍ ദുബായ് ഇന്റര്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് അറബിക് ലാംഗേജ് സംഘടിപ്പിക്കുന്ന പത്താമത് അന്താരാഷ്ട്ര അറബിക് കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ച സൗദി അറേബ്യയില്‍ നിന്ന് അറബികള്‍ക്ക് പുറമെ പങ്കെടുത്ത ഏക ഇന്ത്യക്കാരന്‍ മുഹമ്മദ് ആര്യന്‍ തൊടികക്ക്, ഏറനാട് മണ്ഡലം കെ എം സി സി ചെയര്‍മാന് അഷ്റഫ് കിഴുപറമ്പിന്റ സാനിധ്യത്തില്‍ അബൂബക്കര്‍ അരിമ്പ്ര, ഇസ്മായില്‍ മുണ്ടു പറമ്പ് എന്നിവര്‍ മൊമെന്റോ നല്‍കി ആദരിച്ചു.
മണ്ഡലം പ്രസിഡന്റ് സുല്‍ഫീക്കര്‍ കെ ഒതായി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി മൊയ്ദീന്‍ കുട്ടി ആമുഖ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ വി പി മുസ്തഫ, സാബില്‍ മമ്പാട്, മണ്ഡലം ഭാരവാഹിളായ മന്‍സൂര്‍ അരീക്കോട്, ഡോക്ടര്‍ ഫിറോസ് ആര്യന്‍ തൊടിക, അലി കിഴുപറമ്പ് റഷീദ് എക്കാപറമ്പ് എന്നിവര്‍ സംസാരിച്ചു, സലിം കിഴുപറമ്പ്, മുഹമ്മദ് കാവനൂര്‍, അനസ് ചാലിയാര്‍, ഫാറൂഖ് ഊര്‍ങ്ങാട്ടിരി, ബഷീര്‍ കുഴിമണ്ണ, ബെന്ന കാവനൂര്‍, ഫിറോസ് എടവണ്ണ, സുനീര്‍ കെ പി, അബ്ദുല്‍ ലത്തീഫ്, ഊര്‍ങ്ങാട്ടിരി, സഹീര്‍ തുടങ്ങിയവര്‍ ഇഫ്താറിന് നേത്രത്വം നല്‍കി.
Related News