ജിദ്ദ : കൊച്ചി കൂട്ടായ്മ ജിദ്ദ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചിക്കാരുടെ ഇഫ്താര്‍ വിരുന്നും വിഷു, ഈസ്റ്റര്‍ സംഗമവും സംഘടിപ്പിച്ചു. കോഴിക്കോടന്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ വിരുന്ന് അംഗങ്ങളുടെയും സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
മതസൗഹാര്‍ദ്ദങ്ങള്‍ നിലനിര്‍ത്താനും സ്‌നേഹസഹകരണങ്ങള്‍ വ്യാപിക്കുവാനും കൊച്ചി കൂട്ടായ്മ ജിദ്ദ പോലെയുള്ള സംഘടനകള്‍ നടത്തുന്ന ഇഫ്താര്‍ വിഷു ഈസ്റ്റര്‍ സംഗമങ്ങള്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാകാത്തതാണെന്ന് അധ്യക്ഷന്‍ സനോജ് സൈനുദ്ധീന്‍ ഇഫ്താര്‍ സന്ദേശത്തില്‍ പറഞ്ഞു.
ചെയര്‍മാന്‍ ജിബിന്‍ സമദ് കൊച്ചിയുടെ നേതൃത്വത്തില്‍ എസ് ടി യു സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം മുഖ്യാതിഥിയായെത്തിയ ചടങ്ങിന് കൊച്ചിക്കൂട്ടായ്മ ജിദ്ദ പ്രസിഡന്റ് സനോജ് സൈനുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ബാബു മുണ്ടന്‍വേലി, അനസ് പെരുമ്പാവൂര്‍, ഹിജാസ് കളരിക്കല്‍, ശാരിഖ് കൊച്ചി എന്നിവര്‍ ആശംസ അറിയിച്ചു.
സിയാദ് കൊച്ചി, ജാന്‍ കൊച്ചി, അനീസ് കൊച്ചി, വിനയ് തോമസ്, ലെനീഷ്, സാം വ്‌ലോഗ്ഗര്‍, സജീര്‍ പള്ളുരുത്തി, വനിതാ വിങ് അംഗങ്ങള്‍ സലീഷ, സനിമ സനോജ്, റാണിയാ ശാരീഖ്, ഗായത്രി ലെനീഷ്, എന്നിവര്‍ സംസാരിച്ചു. കൂടാതെ ഐറ മറിയം, സൈഹ ഫാത്തിമ, സഹ്‌റ സനോജ്, മിത്രവിന്ദ, ഭദ്ര എന്നിവര്‍ പങ്കെടുത്ത വിരുന്നില്‍ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ അലി നന്ദി പറഞ്ഞു.
Related News