റിയാദ്: ഇന്ത്യന്‍ സ്വാതന്ത്ര സമര സേനാനികളും സിപിഎം സ്ഥാപക നേതാക്കളുമായിരുന്ന ഇഎംഎസ്സിന്റെയും എകെജിയുടെയും അനുസ്മരണം സംഘടിപ്പിച്ച് കേളി കലാസാംസ്‌കാരിക വേദി. ബത്ത ലൂഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഫിറോഷ് തയ്യില്‍ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ യോഗത്തില്‍ രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡണ്ടുമായ സെബിന്‍ ഇക്ബാല്‍ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
കേരളം നേടിയെടുത്ത ചരിത്ര നേട്ടങ്ങളെ, രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ തകര്‍ക്കാനുള്ള വലത്പക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും അജണ്ട ജനം തിച്ചറിയണമെന്നും, ജനങ്ങളുടെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനത്തിന്റെ വികസനത്തിനും ദീര്‍ഘ വീക്ഷണത്തോടെയുള്ള പരിഷ്‌കാരങ്ങള്‍ക്ക് അടിത്തറ പാകുന്ന കാലിക പ്രസക്തിയുള്ള ദൗത്യങ്ങള്‍ കോര്‍ത്തിണക്കി നടപ്പിലാക്കുന്ന 'നവകേരളം കര്‍മപദ്ധതി' യിലൂടെ രാജ്യത്തിന് മാതൃക സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അനുസ്മരണത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സീബ കൂവോട്, പ്രഭാകരന്‍ കണ്ടോന്താര്‍, ഗീവര്‍ഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രന്‍ കൂട്ടായി, ഷമീര്‍ കുന്നുമ്മല്‍, റോദ ഏറിയ രക്ഷാധികാരി സെക്രട്ടറി സതീഷ് കുമാര്‍ വളവില്‍, കേളി കുടുംബവേദി പ്രസിഡണ്ട് പ്രിയ വിനോദ്, കേളി വൈസ് പ്രസിഡണ്ട് ഗഫൂര്‍ ആനമങ്ങാട്, കേന്ദ്ര സാംസ്‌കാരിക കമ്മറ്റി കണ്‍വീനര്‍ ഷാജി റസാഖ് എന്നിവര്‍ നേതാക്കളെ അനുസ്മരിച്ചു സംസാരിച്ചു.
Related News