മലപ്പുറം: ഗള്‍ഫ് എയര്‍ വിമാനത്തിന്റെ കാലിക്കറ്റ് സര്‍വീസ് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി മലപ്പുറം ലോകസഭ അംഗം ഇ ടി മുഹമ്മദ് ബഷീറിന് നിവേദനം നല്‍കി. സാധാരണക്കാരായ പ്രവാസികള്‍ക്കു ഏറെ ഉപകാരപ്രദമായ സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഗള്‍ഫ് എയര്‍. മെച്ചപ്പെട്ട സര്‍വീസുകൊണ്ടും ടിക്കറ്റ് ചാര്‍ജിലെ ഇളവ് കൊണ്ടും സാധാരണക്കാരായ പ്രവാസികള്‍ കൂടുതല്‍ ആശ്രയിക്കുന്ന കമ്പനിയാണ് ഗള്‍ഫ് എയര്‍. ഇത് നിര്‍ത്തലാക്കുന്നതോടുകൂടി ടിക്കറ്റ് നിരക്ക് വന്‍തോതില്‍ വര്‍ധിക്കുകയും പ്രവാസികളുടെ, പ്രത്യേകിച്ച് ജിദ്ദയില്‍നിന്നുള്ള പ്രവാസികളുടെ യാത്രാ പ്രശ്‌നം അതിഗുരുതരമാവുകയും ചെയ്യും. ഈ അവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു. മബാര്‍ മേഖലയിലെ ജിദ്ദയിലുള്ള അധിക പ്രവാസികളും ആശ്രയിച്ചിരുന്ന സര്‍വീസാണ് ഗള്‍ഫ് എയര്‍ ജിദ്ദ-കാലിക്കറ്റ് കണക്ഷന്‍ സര്‍വീസെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിന് ഈ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ഇടി മുഹമ്മദ് ബഷീര്‍ കെഎംസിസി നേതാക്കള്‍ക്ക് ഉറപ്പു നല്‍കി.
ജില്ല കെഎംസിസി പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ്, ജില്ല ഭാരവാഹി ശിഹാബ് സി ടി, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍ മുണ്ടക്കുളം, മുസ്ലിം യുത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ശാക്കിര്‍, കൊണ്ടോട്ടി മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി അന്‍വര്‍ വെട്ടുപ്പാറ, എസ് ടി യു മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് അസീസ് പഞ്ചിളി എന്നിവര്‍ നിവേദന സംഘത്തിലുണ്ടായിരുന്നു.
Related News