ദുബായ്: വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ എംബസികള്‍ മുഖേന നടപ്പാക്കി വരുന്ന പ്രവാസി ഭാരതീയ ഭീമ യോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പ്രവസികള്‍ അംഗങ്ങളാകാന്‍ ശ്രദ്ധിക്കണം. അംഗങ്ങളായ പ്രവാസികള്‍ മരണപ്പെട്ടാല്‍ 10 ലക്ഷം രൂപ ലഭിക്കും. അസുഖ ബാധിതരാകുന്നവര്‍ക്ക് ഇന്ത്യയിലും ചികില്‍സക്ക് 25,000 രൂപയും സ്ത്രീ പ്രവാസികള്‍ക്ക് പ്രസവ സംബന്ധമായ ഹോസ്പിറ്റല്‍ ചെലവുകള്‍ക്കും 25,000 രൂപയും ലഭിക്കുന്നതാണ് കവറേജ്. നികുതി കൂടാതെ 275 രൂപയാണ് പോളിസിയുടെ പ്രീമിയം. കൂടുതല്‍ വിവരങ്ങള്‍ അതാതു നയതന്ത്രാലയങ്ങളില്‍ ലഭ്യമാണ്.
ജിവന്‍ രക്ഷാ പദ്ധതിയെ വിപുലീകരിച്ചിരിച്ചുകൊണ്ട് യുഎഇയിലെ പ്രവാസികള്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കി വരുന്നു. കുറഞ്ഞ പ്രീമിയത്തില്‍ കൂടുതല്‍ കവറേജ് ലഭിക്കുന്നതാണ് ഈ പോളിസി. യുഎഇയിലെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ദുബൈ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി. കൂടുതല്‍ പ്രവാസികളെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയിലേക്ക് കൊണ്ടു വരികയെന്നതാണ് ലക്ഷ്യം.
നേരത്തെ ഓറിയന്റ് ഇന്‍ഷുറന്‍സ്, ഗര്‍ഗാഷ് ഇന്‍ഷുറന്‍സ് സര്‍വീസസ് എന്നിവരുമായി സഹകരിച്ച് നടപ്പാക്കിയ പദ്ധതിയുടെ വിപുലീകരിച്ച പതിപ്പാണിത്. യുഎഇ മാനവ വിഭവശേഷി മന്ത്രാലയത്തില്‍ രജിട്രേഷന്‍ പൂര്‍ത്തിയാക്കിയ പ്രവാസി ഇന്ത്യക്കാര്‍ക്കാണ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാന്‍ സാധിക്കുക.
പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും 35,000 ദിര്‍ഹത്തിന്റെ (8.3 ലക്ഷം) പരിരക്ഷ ലഭിക്കും. കമ്പനി ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹതയില്ലാത്തവര്‍ക്കും ഈ പദ്ധതിയില്‍ പരിരക്ഷ ലഭിക്കും. കമ്പനികളുടെ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ജോലിയുമായി ബന്ധപ്പെട്ട മരണങ്ങള്‍ക്കോ പരിക്കുകള്‍ക്കോ ആണ് പരിരക്ഷ ലഭിക്കുന്നത്. പുതിയ പദ്ധതി പ്രകാരം സ്വാഭാവിക മരണവും കവറേജില്‍ ഉള്‍പ്പെടും. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് 12,000 ദിര്‍ഹം ലഭിക്കും. അപകടങ്ങളെ തുടര്‍ന്ന് സ്ഥിരമായ ശാരീരിക വൈകല്യം സംഭവിക്കുന്നവര്‍ക്കും സഹായം ലഭ്യമാണ്. ദുബായില്‍ 32 ദിര്‍ഹമാണ് പോളിസിയുടെ വാര്‍ഷിക പ്രീമിയം. 18 മുതല്‍ 69 വയസു വരെ പ്രായമുള്ളവര്‍ക്ക്് പദ്ധതിയില്‍ ചേരാനാവും.
Related News