മക്ക: ദക്ഷിണ കേരള ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മക്ക കമ്മിറ്റി ഇഫ്താര്‍ സംഗമവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു പാനൂര്‍ ഹോട്ടലില്‍ നടന്ന ഇഫ്താര്‍ മീറ്റ് ഗ്ലോബല്‍ ചെയര്‍മാന്‍ ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. മക്ക പ്രസിഡന്റ് ബിലാല്‍ മൗലവി അധ്യക്ത വഹിച്ച ചടങ്ങില്‍ എം ഇ എം അഷ്റഫ് മൗലവി ഈരാറ്റുപേട്ട മുഖ്യ പ്രഭാഷണം നടത്തി. പുണ്യമണ്ണില്‍ ജീവിക്കാന്‍ കഴിയുന്നതു വലിയ ഭാഗ്യമാണ്, നന്മകള്‍ ചെയ്യാന്‍ അവസരങ്ങള്‍ ധാരാളമാണ്, ഡി കെ ഐ സി സി പോലെയുള്ള ഇസ്ലാമിക സംഘടനകള്‍ ജനോപകാരപ്രദമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതു വലിയ പ്രതിഫലം ലഭിക്കുന്ന ഇബാദത്താണെന്ന് എം ഇ എം അഷ്റഫ് മൗലവി പറഞ്ഞു.
ഐ സി സി പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂര്‍, നവോദയ സെക്രട്ടറി നൈസല്‍ പത്തനംതിട്ട, ആര്‍ ഐ സി പ്രധിനിധി അലിഖാന്‍, സിസിഡബ്യു അംഗം ഷമീം നരിക്കുനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിബ്ഗത്തുള്ള തങ്ങള്‍ ദുആ മജ്‌ലിസിനു നേതൃത്വം നല്‍കി. ഹബീസ് പന്മന, മനാഫ് ചടയമംഗലം, അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സലിം കണ്ണനാകുഴി സ്വാഗതവും നിസാര്‍ നിലമേല്‍ നന്ദിയും പറഞ്ഞു.
Related News