റിയാദ്: ആഗോള വൈ.എം.സി.എ പ്രസ്ഥാനത്തിന്റെ ശൃംഖലയിലേക്ക് കണ്ണി ചേര്‍ന്ന് കൊണ്ട് റിയാദില്‍ മലയാളികളുടെ നേതൃത്വത്തില്‍ വൈ.എം.സി.എ രൂപീകൃതമായി. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ഉള്ള മലയാളികളായ നൂറോളം അംഗങ്ങള്‍ ഹോട്ടല്‍ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ പ്രാരംഭ യോഗം ചേര്‍ന്ന് ഭരണസമതിയെ തെരഞ്ഞെടുത്തു. വ്യവസായ, സാമൂഹിക പൗരപ്രമുഖന്‍ ഡേവിഡ് ലൂക്ക് ഭരണസമതിയെ പ്രഖ്യാപിച്ചു.
നിബു വര്‍ഗീസ് (പ്രസിഡന്റ്), ഡെന്നി കൈപ്പനാനി (സെക്രട്ടറി), അനു ജോര്‍ജ് (ട്രഷറര്‍) എന്നിവര്‍ നേതൃത്വം കൊടുക്കുന്ന പതിനാല് അംഗ ഡയറക്റ്റര്‍ ബോര്‍ഡില്‍ വൈസ് പ്രസിഡന്റുമാരായി സനില്‍ തോമസ്, കോശി മാത്യു, ജോയിന്റ് സെക്രട്ടറിമാരായി ജോര്‍ജ് സക്കറിയ, ജെറി ജോസഫ്, ജെയ്‌സണ്‍ ജാസി, ജോയിന്റ് ട്രഷറര്‍ ബിജു ജോസ്, ജോണ്‍ ക്‌ളീറ്റസ് എന്നിവരും എക്‌സിക്യൂട്ടീവ് അംഗങ്ങളായി റോയ് സാം, കെ സി വര്‍ഗീസ്, ആന്റണി തോമസ്, ഡേവിഡ് ലൂക്ക് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
പ്രവാസ ഭൂമികയിലും സാമൂഹിക പുരോഗതിക്കായി അണിചേരേണ്ടതും പങ്കുകാരാവേണ്ടതും ഓരോ ക്രിസ്ത്യന്‍ വിശ്വാസിയുടേയും ബാധ്യതയും കടമയുമാണെന്ന് പ്രഥമ യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രസിഡന്റ് നിബു വര്‍ഗീസ് പറഞ്ഞു. സനില്‍ തോമസ് സ്വാഗതവും ഡെന്നി കൈപ്പനാനി ആമുഖവും അനു ജോര്‍ജ് നന്ദിയും അറിയിച്ചു. റോയ് സാം അച്ചന്‍ പ്രാരംഭ പ്രാര്‍ത്ഥനയും ആശീര്‍വാദവും അര്‍പ്പിച്ചു.
Related News