ഹഫര്‍ അല്‍ ബാത്തിന്‍: സൗദി ഹഫര്‍ അല്‍ ബത്തിനില്‍ മരണപ്പെട്ട തമിഴ്‌നാട് സ്വദേശിനിയായ സ്റ്റാഫ് നഴ്‌സിന്റെ മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഒ.ഐ.സി.സി നാട്ടിലെത്തിച്ചു. സൗദിയിലെത്തി പത്താം ദിവസം മരണപ്പെട്ട ഹഫര്‍ അല്‍ ബാത്തീന്‍ അല്‍-മാലി ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സായിരുന്ന തമിഴ്‌നാട് അരിയല്ലൂര്‍ സ്വദേശിനി അന്നാ മേരിയുടെ (24) മൃതദേഹമാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചത്.
ഒന്നര മാസത്തോളം നീണ്ടുനിന്ന നിയമ നടപടികള്‍ ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്തിന്റെ നേതൃത്വത്തില്‍ ജോമോന്‍ ജോസഫ്, റാഫി പരുതൂര്‍ എന്നിവര്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു.
Related News