ദോഹ : മേഖലയിലെ കലുഷിതമായ സാഹചര്യത്തില്‍ സുരക്ഷയും നിരീക്ഷണവും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഖത്തര്‍ അമേരിക്കയില്‍ നിന്നും ആളില്ലാ വിമാനങ്ങള്‍ സ്വന്തമാക്കുന്നു. 196 കോടി ഡോളറിന്റെ കരാറിന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. അമേരിക്കന്‍ എയര്‍ ഫോഴ്സിനായി ജനറല്‍ ആറ്റമിക്സ് എയ്റോനോട്ടിക്കല്‍ സിസ്റ്റംസ് വികസിപ്പിച്ച ആളില്ലാ വിമാനമായ എംക്യു 9 റീപ്പര്‍, അഥവാ പ്രിഡേറ്റര്‍ ബിയാണ് ഖത്തര്‍ വാങ്ങുന്നത്. ഇത്തരം എട്ടു വിമാനങ്ങളാണ് അമേരിക്ക ഖത്തറിന് കൈമാറുക എന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷാ, സൈനിക ഉപകരങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖത്തര്‍ വന്‍ തുക ചെലഴിക്കുന്നുണ്ട്. 2020-24 വരെയുള്ള കാലയളവില്‍ ആയുധ ഇറക്കുമതിയില്‍ ആഗോള തലത്തില്‍ തന്നെ ഖത്തര്‍ മൂന്നാമതാണ്. 42 യുദ്ധവിമാനങ്ങള്‍ അമേരിക്കയില്‍ നിന്നും 31 എണ്ണം ബ്രിട്ടനില്‍ നിന്നും 16 എണ്ണം ഫ്രാന്‍സില്‍ നിന്നും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഖത്തര്‍ വാങ്ങി. ഖത്തറിന്റെ ആയുധ ഇറക്കുമതിയില്‍ 48 ശതമാനവും അമേരിക്കയില്‍ നിന്നാണ്.
Related News