മധുര: 24-ാമത് സിപിഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി .ഐ.സി യുകെയെ പ്രതിനിധീകരിച്ച് ആദ്യമായി ഒരു മലയാളി എത്തുന്നു. എഐസിയുടെ ദേശിയ സെക്രട്ടറി ബ്രിട്ടണില്‍ നിന്നുള്ള ഹര്‍സേവ് ബെയിന്‍സിനൊപ്പമാണ് പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണ യുകെ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
1967 ല്‍ രൂപീകൃതമായ എഐസി, ബ്രിട്ടണിലും അയര്‍ലന്‍ഡിലും സിപിഎമ്മിന്റെ വിദേശ വിഭാഗമാണ്. മുന്‍പ് സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന രാജേഷ് കൃഷ്ണ, 23 വര്‍ഷം മുമ്പാണ് തൊഴില്‍ സംബന്ധമായി യുകെ യിലേക്ക് പോകുന്നത്. അവിടെ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നതിനിടയിലും സംഘടനാ പ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. ഇതാണ് യുകെയില്‍ നിന്നുള്ള ആദ്യ മലയാളി പ്രതിനിധിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ലണ്ടനിലെ ഹീത്രൂവില്‍ ബ്രിട്ടണ്‍, അയര്‍ലണ്ട് സമ്മേളനവും നടന്നിരുന്നു.
Related News