മക്ക: ഇശല്‍ മക്ക ഒരുക്കിയ ''മര്‍ഹബ ഈദ് '' മക്കയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ പെരുന്നാള്‍ സുദിന ഒത്തുചേരലിന്റെ വേദിയായി. നാട്ടില്‍ നിന്നുമെത്തിയ പ്രസിദ്ധ പാട്ടുക്കാരനും ചാരിറ്റി പ്രവര്‍ത്തകനുമായ ആബിദ് വഴിക്കടവിന്റെ നേതൃത്വത്തില്‍ ജിദ്ദയിയേയും മക്കയിലേയും കലാകുടുംബത്തിലെ അംഗങള്‍ അണിനിരന്ന ഇശല്‍ പെരുമഴ പ്രവാസലോകത്ത് വേറിട്ട അനുഭവമായി.
മക്കയിലെ കുടുംബിനികള്‍ക്ക് വേണ്ടി നടത്തിയ പായസ നിര്‍മാണ മത്സരം കുടുംബികളുടെ കഴിവിനെ പോല്‍ത്സാഹിക്കുന്ന വേദിയായി. രുചി, ഡക്കറേഷന്‍, ചേരുവ, എന്നിവയായിരുന്നു മാനദണ്ഡം. ഒന്നാം സമ്മാനത്തിന് ജംഷീറ ജാസ്മിനും, രണ്ടാം സമ്മാനത്തിന് ഷംന, മൂന്നാം സമ്മാനത്തിന് നസീഹ മന്‍സൂറും അര്‍ഹരായി.
പായസ മല്‍ത്സരത്തില്‍ ജബലുഉമ്മര്‍ ചീഫ് ചെഫ് അസീസ് പരിപ്പനങ്ങാടി, ജുമൈല ബീവി, നിശ കണ്ണൂര്‍ വിധികര്‍ത്താക്കളായി.
ചടങ്ങില്‍ മലയാളി മക്കയുടെ സ്‌നേഹാദരവ് മുജീബ് പൂക്കോട്ടുരിന് ഷാനിയാസ് കുന്നികോട് മക്കയിലെ പ്രവാസി സമൂഹത്തിന് വേണ്ടി സമര്‍പ്പിച്ചു. മക്കയിലെ ഹുസൈനിയ സഹ് വാന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പെരുന്നാള്‍ സുദിന പരിപാടികള്‍ നജീബ് മടവൂര്‍, ഫാസില്‍ ഓച്ചിറ, കാസിം കുറ്റ്യാടി, ലത്തീഫ് കൊണ്ടോട്ടി എന്നിവര്‍ അടങ്ങിയ ജഡ്ജിങ് പാനല്‍ നിയന്ത്രിച്ചു.
മുജീബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.. മക്കയിലെ വ്യവസായ പ്രമുഖരായ ന്യൂ മെറീന എം.ഡി ബാബു രാമപുരം, വളവില്‍ മുഹമ്മദലി, ഹാരിസ് പെരുവള്ളൂര്‍, ഷാജി ചുനക്കര, നൗഷാദ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഷാനവാസ് എന്ന കുഞ്ഞു, ഹമീദ് കാസര്‍കോഡ്, സിദിഖ് മണ്ണാര്‍ക്കാട്, കോയ കോഴിക്കോട്, മന്‍സൂര്‍ വെള്ളുവമ്പ്രം എന്നിവര്‍ പ്രോഗ്രാമുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുകയും അസീബ് മേല്‍മുറി, നിസാര്‍ നിലമ്പൂര്‍ എന്നിവര്‍ പ്രചാരണ വിഭാഗം കൈകാര്യം ചെയ്യുകയും ചെയ്തു.
ഫോട്ടോ: മുജീബ് പൂക്കോട്ടൂരിനെ ഷാനിയാസ് കുന്നിക്കോട് ആദരിക്കുന്നു.
Related News