ന്യൂഡല്‍ഹി: പരിഷ്‌കരിച്ച വഖഫ് ഭേദഗതി ബില്‍ അല്‍പസമയത്തിനകം കേന്ദ്രമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ അവതരിപ്പിക്കും. സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബില്ലാണ് അവതരിപ്പിക്കുന്നത്. ബില്ലിനെ ശക്തമായി എതിര്‍ക്കാനും ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കാനും പ്രതിപക്ഷ കക്ഷിനേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ബില്‍ നാളെ രാജ്യസഭയിലും അവതിരിപ്പിച്ച് പാസാക്കാണ് സര്‍ക്കാരിന്റെ നീക്കം.
ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാല്‍ ഇരുസഭകളിലും ബില്‍ പാസാക്കാന്‍ തടസ്സമില്ല. എങ്കിലും ജെഡിയു, എല്‍ജെപി (ബിഹാര്‍), ടിഡിപി (ആന്ധ്ര) എന്നീ എന്‍ഡിഎ ഘടകകക്ഷികളുടെയും ഇരുസഖ്യത്തിലുമില്ലാത്ത വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും (ആന്ധ്ര) നിലപാടുകള്‍ രാജ്യം ഉറ്റുനോക്കുകയാണ്.
Related News