ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെ വഖഫ് ദേഭഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര പാര്‍ലമെന്ററി വകുപ്പ് മന്ത്രി കൂടിയായ ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലിന്‍മേല്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. പ്രതിപക്ഷം 12 മണിക്കൂര്‍ ചര്‍ച്ച ആവശ്യപ്പെട്ടുവെങ്കിലും അതംഗീകരിച്ചില്ല.
ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പായി പ്രതിപക്ഷം ക്രമപ്രശ്‌നം ഉന്നയിച്ചു. ബില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. യഥാര്‍ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ചൂണ്ടിക്കാട്ടി. ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിക്ക് ബില്ലില്‍ ഭേദഗതി വരുത്താനുള്ള അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ ആഗ്രഹപ്രകാരമാണ് ബില്‍ ജെ.പി.സിക്ക് വിട്ടതെന്നും കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ബില്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും ഇതിനു മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
നിലവില്‍ 542 എം.പിമാരുള്ള ലോക്‌സഭയില്‍ 272 എം.പിമാരുടെ പിന്തുണയുണ്ടായില്‍ ബില്‍ പാസാകും. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയില്‍ 293 എം.പിമാരുണ്ട്. ഇതില്‍ തെലുഗുദേശം പാര്‍ട്ടിയുടെ 16ഉം ജനതാദള്‍ യുവിന്റെ 12ഉം എല്‍.ജെ.പിയുടെ (രാം വിലാസ്)ക്ക് അഞ്ച് എം.പിമാരും പിന്തുണച്ചാലാണ് ബില്‍ പാസാകുക. അവരുടെ പിന്തുണ ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ബില്‍ അവതരിപ്പിച്ചിട്ടുള്ളത്. അതേ സമയം ഇന്ത്യ മുന്നണിക്ക് 238 എം.പിമാരാണുള്ളത്.
Related News