കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം ഗള്‍ഫിലേക്ക് കടന്ന വിരുതനെ ഇന്റര്‍പോളിന്റെ സഹായത്തോടെ കേരള പോലീസ് അബൂദാബിയില്‍നിന്ന് പിടികൂടി. മൂവാറ്റുപുഴ രണ്ടാര്‍ക്കര സ്വദേശിയായ കാഞ്ഞൂര്‍ പുത്തന്‍പുരയില്‍ വീട്ടില്‍ സുഹൈലി(27)നെയാണ് പിടികൂടിയത്.
സംഭവം ഒന്നര വര്‍ഷം മുന്‍പാണ് നടന്നത്. 2023-ല്‍ പോലീസ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി മൂവാറ്റുപുഴ പോക്സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് കോടതി പ്രതിക്കെതിരേ വാറന്റ് പുറപ്പെടുവിച്ചുവെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ അബൂദാബിയിലെത്തി പിടികൂടുന്നത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്തിലാണ് നടപടിക്രമങ്ങള്‍ നടന്നത്. മൂവാറ്റുപുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസ്, എസ്.ഐമാരായ എം.പി. ദിലീപ് കുമാര്‍, എം.എം. ഉവൈസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ധനേഷ് ബി. നായര്‍ എന്നിവരാണ് പ്രതിയെ വിദേശത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ആഴ്ചയില്‍ ഇത്തരമൊരു കേസില്‍ മറ്റൊരു പ്രതിയെ റിയാദില്‍നിന്ന് ഇന്റര്‍പോളിന്റെ സഹായത്തോടെ പോലീസ് പിടികൂടിയിരുന്നു. കേസിലകപ്പെട്ടശേഷം ഗള്‍ഫിലേക്ക് മുങ്ങി അവിടെനിന്നുകൊണ്ട് കേസ് തേച്ചുമാച്ചു കളയുന്ന പതിവു ശൈലിയില്‍നിന്നു വ്യത്യസതമായാണ് കേരള പോലീസിന്റെ ഇപ്പോഴത്തെ ഇടപെടല്‍. നിരവധി കേസുകളിലെ പ്രതികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ പോലീസും ഇന്റര്‍പോലും കുറ്റവാളികളെ പിടികൂടുന്നതിന് നല്ല സഹകരണമാണ് നല്‍കി വരുന്നത്. അതിനാല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് ഗള്‍ഫിലേക്കു കടന്ന് രക്ഷപ്പെടാമെന്ന ചിന്ത ഇനിമുതല്‍ ആരും വെച്ചു പുര്‍ത്തേണ്ടതില്ല.
Related News