ജിദ്ദ: സമുദായത്തിന്റെ ഉന്നമനത്തിനും ശാക്തീകരണത്തിനും സഹായകരമായ രീതിയില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കേണ്ടതുണ്ടെന്ന് കെ കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. ഒതുക്കുങ്ങല്‍ പഞ്ചായത്ത് ജിദ്ദ കെഎംസിസി റിലീഫ് വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം.
കെഎംസിസി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുല്യത ഇല്ലാത്തതാണ്. കോടിക്കണക്കിനു രൂപയാണ് ഈ രംഗത്ത് കെഎംസിസി ഓരോ വര്‍ഷവും ചെലവഴിക്കുന്നത്. മറ്റേത് രംഗത്തെ പോലെ സമൂഹത്തിന്റെ ആവശ്യങ്ങളിലും മാറ്റങ്ങള്‍ വന്ന് കഴിഞ്ഞു. വിദ്യാഭ്യസ ഗവേഷണ രംഗത്തടക്കം നമ്മുടെ ഇടപെടല്‍ കൂടുതല്‍ ഫലപ്രദം ആവേണ്ടതുണ്ട്. സന്നദ്ധ സംഘടനകളുടെ ഈ രംഗത്തെ മുന്‍ഗണന ക്രമങ്ങളിലും മാറ്റങ്ങള്‍ അനിവാര്യമാണെന്നും ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ കൂട്ടിച്ചേര്‍ത്തു.
ഗ്ലോബല്‍ കെഎംസിസി പ്രസിഡന്റ് മജീദ് കോട്ടീരി ആധ്യക്ഷത വഹിച്ചു. ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെസി മൂസ്സ, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട്
കറുമണ്ണില്‍ ഇസ്ഹാഖ് , വിഎഫ് ശിഹാബ് മാസ്റ്റര്‍, ജിദ്ദ കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ്, എ.കെ ഖമറുദീന്‍, ടി ഫസല് റഹ്‌മാന്‍, സി ടീ അഹ്‌മദ് കുട്ടി, ഇ കെ മുഹമ്മദ് അലി, എംപി അലവി, ഹുസ്സൈന്‍ പരവക്കല്‍, അടാട്ടില്‍ കുഞ്ഞാപ്പു, ഇഖ്ബാല്‍ എറമ്പത്ത്, അസീസ് പഞ്ചിളി എന്നിവര്‍ പ്രസംഗിച്ചു.
പി എം ബഷീര്‍ സ്വാഗതവും ഇസ്ഹാഖ് പൂക്കാട്ടില്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ: ഒതുക്കുങ്ങല്‍ പഞ്ചായത്ത് ജിദ്ദ കെഎംസിസി റിലീഫ് വിതരണം കെ. കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ നിര്‍വഹിക്കുന്നു.
Related News