റിയാദ്: ഈ വര്‍ഷത്തെ പ്രവാസി മലയാളി ഫൗണ്ടേഷന്‍ റമദാന്‍ സാന്ത്വനം 2025 കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട്ടിലെ 21 വൃക്ക ചികിത്സ രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ക്കായി സഹായമെത്തിച്ചു. മരുഭൂമിയിലെയും ലേബര്‍ ക്യാമ്പുകളിലെയും പതിവ് റമദാന്‍ കിറ്റ് വിതരണത്തിനോടൊപ്പം ഈ വര്‍ഷം മുതല്‍ നാട്ടില്‍ നടപ്പാക്കുന്ന സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഡയാലിസിസ് രോഗികള്‍ക്ക് സഹായം എത്തിച്ചത്. സംഘടനയുടെ അംഗങ്ങള്‍ കണ്ടെത്തി നിര്‍ദ്ദേശിച്ച പതിനാല് ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് ഡയാലിസിസ് കിറ്റുകള്‍ വാങ്ങാനുള്ള സാമ്പത്തിക സഹായം നല്‍കിയത്.
ആദ്യ ഘട്ടമായി 21 രോഗികള്‍ക്കായി ഒരു ലക്ഷത്തി അയ്യായിരം രൂപ രോഗികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുക്കാന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റസ്സല്‍ മഠത്തിപ്പറമ്പിലിന് ചുമതല നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹം രോഗികളും അവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു വിതരണത്തിന് നേതൃത്വം കൊടുക്കുകയും തുകകള്‍ കൈമാറുകയും ചെയ്തു. എറണാകുളം ജില്ലയിലെ അരക്കുഴ പഞ്ചായത്ത് മെമ്പര്‍ വിഷ്ണു ബാബുവിന് അദ്ദേഹത്തിന്റെ വാര്‍ഡിലെ ഒരു വൃക്ക രോഗിക്കുള്ള ചികിത്സ ധനസഹായം നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു.
റമദാന്‍ സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിനു ഫൈസലിയ, സൗദി ഫുഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെ നടത്തിയ ഇടയത്താഴ വിതരണം ആദ്യ ഘട്ടവും രണ്ടാം ഘട്ടവും വിജയകരമായി അവസാനിപ്പിച്ച ശേഷം മൂന്നാം ഘട്ടവും പെരുന്നാള്‍ തലേന്ന് വരെ തുടര്‍ന്നു.
ഭാരവാഹികളായ സലിം വാലില്ലാപുഴ, ബഷീര്‍ സാപ്റ്റ്‌ക്കോ, ബിനു കെ തോമസ്, ബിനു ഫൈസലിയ, നിസാം കായംകുളം, ഷിബു ഉസ്മാന്‍, സുരേഷ് ശങ്കര്‍, ജലീല്‍ ആലപ്പുഴ, യാസിര്‍ അലി, കെ ജെ റഷീദ്, രാധന്‍ പാലത്ത്, നൗഷാദ് യാക്കൂബ്, ഷമീര്‍ കല്ലിങ്ങല്‍, ജിബിന്‍ സമദ് കൊച്ചി, ജോണ്‍സണ്‍ മാര്‍ക്കോസ്, ശരീഖ് തൈക്കണ്ടി, സിയാദ് തിരുവനന്തപുരം, ഡോ അബ്ദുള്‍നാസര്‍, സവാദ് ആയത്തില്‍, അലക്‌സ് പ്രെഡിന്‍, തൊമ്മിച്ചന്‍ സ്രാമ്പിക്കല്‍, റിയാസ് വണ്ടൂര്‍, സഫീര്‍ തലാപ്പില്‍, ജിജി ബിനു, സിമി ജോണ്‍സണ്‍, സുനി ബഷീര്‍, നസ്രിയ ജിബിന്‍, രാധിക സുരേഷ്, ഫൗസിയ നിസ്സാം എന്നിവര്‍ റമദാന്‍ സാന്ത്വനം 2025 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Related News