ദുബായ്: നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ പനി ബാധിച്ച് കാസര്‍കോട് സ്വദേശി ദുബായില്‍ മരിച്ചു. കാസര്‍കോട് ചൗക്ക് ബ്ലാര്‍ക്കോഡ് സ്വദേശി റിഷാല്‍ (25) ആണ് മരിച്ചത്. ദുബായ് കറാമ അല്‍അല്‍ത്താര്‍ സെന്ററിലെ ജീവനക്കാരനായിരുന്നു. പനി ബാധിച്ച് ഇന്ന് രാവിലെ ദുബായ് റാശിദ് ആശുപത്രിയില്‍ ചികില്‍സ തേടിയ ഇദ്ദേഹം വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. നാലുവര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന റിഷാല്‍ അവധിക്ക് നാട്ടിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് മരണം. ബ്ലാര്‍ക്കോട് റിസാന മഹല്ലില്‍ ഷാഫിയുടെയും ഫസീലയുടെയും മകനാണ്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കെ.എം.സി.സി. ഭാരവാഹികള്‍ അറിയിച്ചു.
Related News