അറാര്‍ : കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപെട്ട ഹൈദരാബാദ് സ്വദേശി ഹിസമുദ്ദീന്റെ (60) മൃതദേഹം അറാര്‍ പ്രവാസി സംഘം നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചു അറാറില്‍ മറവുചെയ്തു. 18 വര്‍ഷമായി സൗദിയിലെ അല്‍ തൗക്കി ഇന്റ്‌സ്ട്രീയല്‍ ട്രേഡിഗ് കമ്പനിയില്‍ ഇലക്ട്രീഷ്യനായിരുന്നു. അറാര്‍ മെഡിക്കല്‍ ടവര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് നേതൃത്വം നല്‍കിയ അറാര്‍ പ്രവാസി സംഘം രക്ഷാധികാരിയും ലോക കേരള സഭ മെമ്പറുമായ സക്കീര്‍ താമരത്ത് ഏറ്റുവാങ്ങി ജിദൈത റോഡിലുള്ള മസ്ജിദില്‍ എത്തിച്ചു ജനാസ നിസ്‌കാരത്തിനു ശേഷം അറാര്‍ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
സംഘടനയുടെ രക്ഷാധികാരി സമിതി അംഗം അയൂബ് തിരുവല്ല, ജനറല്‍ സെക്രട്ടറി ഷാജി ആലുവ, കേന്ദ്ര കമ്മിറ്റി അംഗം ഷുക്കൂര്‍ പുനക്കല്‍, പ്രവര്‍ത്തകനായ ഷംസുദ്ധീന്‍ തൃശൂര്‍, മരണപ്പെട്ട ഹിസാമുദ്ധീന്റെ ഭാര്യാ സഹോദരന്‍ മുനീറുദ്ധീന്‍, കമ്പനിയിലെ സഹപ്രവര്‍ത്തകരും കൂട്ടുകാരും സഹായത്തിനുണ്ടായിരുന്നു. സിറാജുന്നിസയാണ് ഭാര്യ. ഫൈസാനുദ്ധീന്‍, അയാമുദ്ധീന്‍, സോഹ തസ്‌കീന്‍ എന്നിവര്‍ മക്കളാണ്.
Related News