അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒമാനില്‍ ജോലി ചെയ്യുന്ന മലയാളി സംഘത്തിന് സമ്മാനം. 35 കോടിയോളം രൂപ (15 ദശലക്ഷം ദിര്‍ഹം) ആണ് സംഘത്തിനു ലഭിക്കുക. 45 കാരനായ രാജേഷ് മുള്ളങ്കില്‍ വെള്ളിലാപുള്ളിക്കും കൂട്ടുകാര്‍ക്കുമാണ് ബിഗ് ടിക്കറ്റിന്റെ 273-ാം സീരീസ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. മാര്‍ച്ച് 30നായിരുന്നു സമ്മാനം നേടിയ 375678 നമ്പര്‍ ടിക്കറ്റ് ഇദ്ദേഹം ഓണ്‍ലൈനിലൂടെ വാങ്ങിയത്.
33 വര്‍ഷമായി ഒമാനില്‍ ടെക്‌നീഷ്യനായ രാജേഷ് ഏറെ കാലമായി ഭാഗ്യ പരീക്ഷണം നടത്തുന്നു. ഒരും സംഘം കൂട്ടുകാരോടൊപ്പമായിരുന്നു എല്ലാ മാസവും ടിക്കറ്റെടുത്തിരുന്നത്. ഇക്കുറി ഭാഗ്യം തുണച്ചു. സമ്മാനത്തുക എല്ലാവരും തുല്യമായി പങ്കിടുമെന്ന് രാജേഷ് പറഞ്ഞു. ഇതോടൊപ്പം നടന്ന ഗ്രാന്‍ഡ് പ്രൈസ് നറുക്കെടുപ്പില്‍ അലി മുഷര്‍ബെയ്ക്ക് പുത്തന്‍ മസെരാട്ടി ഗ്രെകെയ്ല്‍ ആഡംബര കാര്‍ സമ്മാനമായി ലഭിച്ചു. ഷാര്‍ജയില്‍ താമസിക്കുന്ന ഇദ്ദേഹം മാര്‍ച്ച് 15 നാണ് 018083 എന്ന ടിക്കറ്റ് വാങ്ങിയത്.
Related News