l o a d i n g

ഗൾഫ്

മാസപ്പടി കേസ്, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണം- അബിന്‍ വര്‍ക്കി

Thumbnail
Publisher By     മുജീബ് കളത്തില്‍
April 5, 2025



ദമാം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതിചേര്‍ത്ത് എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദമാം പത്തനംതിട്ട ജില്ലാ ഒ.ഐ.സി.സി സംഘടിപ്പിച്ച സാന്ത്വനം പരിപാടിയില്‍ പങ്കെടുക്കാനായി ദമാമിലെത്തിയതായിരുന്നു അബിന്‍ വര്‍ക്കി. കേരളത്തിലെ ഒരു മുഖ്യമന്ത്രിമാരുടേയും മക്കള്‍ക്കെതിരെ ഇത്തരത്തിലുള്ള ആരോപണമുണ്ടായിട്ടില്ല. ഒരു സേവനവും കൊടുക്കാതെയാണ് സി.എം.ആര്‍.ആല്‍ നിന്നും കോഴയായി കോടികള്‍ വാങ്ങിയതെന്ന് വ്യക്തമായി കഴിഞ്ഞു. 2004ല്‍ വി.എസ് അച്യുതാനന്ദന്‍ കള്ളനാണ് കരിമണല്‍ കര്‍ത്തായെന്ന് മൂന്ന് തവണയാവര്‍ത്തിച്ച കമ്പനിയില്‍ നിന്നും 2.7 കോടി രൂപ എന്തിനാണ് കൈപറ്റിയതെന്ന് വ്യക്തമാക്കാനാവാതെ മുഖ്യമന്ത്രിയും കുടുംബവും ഉഴലുന്ന കാഴ്ച്ചയാണ് കാണുന്നത്. മുഖ്യമന്ത്രി ചെയ്ത് കൊടുത്ത ഏതോ ഒരു സേവനത്തിനാണ് വീണാ വിജയന്റെ അക്കൗണ്ടിലേക്ക് കോഴപണം വന്നതെന്ന് വ്യക്തമാണ്. മുഖ്യമന്തിയുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ഗതികേട് സി.പി.എം പോലുള്ള പ്രസ്ഥാനത്തിനുണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കണം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം സംസ്ഥാന തലത്തില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു.

പ്രതിപക്ഷം ഒരു ദിവസം ചെയ്യുന്ന സമരത്തിനുള്ള കാരണങ്ങളല്ല മറ്റു ദിവസങ്ങളിലുണ്ടാകുന്നത്, അത്രമേല്‍ വിഷയങ്ങളുടെ വേലിയേറ്റമാണ് സര്‍ക്കാറിനെതിരെയുണ്ടാകുന്നത്. ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന ന്യായമായ ആവശ്യത്തിന് ഒരു ചര്‍ച്ചക്ക് പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല. കേന്ദ്ര അവഗണയാണെന്ന് പറയുമ്പോള്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമനെ സന്ദര്‍ശിച്ച അവസരത്തില്‍ പോലും ആശാവര്‍ക്കര്‍മാരുടെ വേതനമുയര്‍ത്തണമെന്നാവശ്യം ഉയര്‍ത്തിയിട്ടില്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. മകള്‍ക്ക് വേണ്ടി ആര്‍.എസ്.എസിനോട് യാജിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി നിര്‍മല സീതാരാമനെ സന്ദര്‍ശിച്ചതെന്ന് അബിന്‍ വര്‍ക്കി കുറ്റപ്പെടുത്തി.

വഖഫ് വിഷയത്തില്‍ വ്യക്തവും സുദ്യഢമായ ഒരു നിലപാട് മാത്രമേ കോണ്‍ഗ്രസിനുള്ളൂ. വഖഫ് ഭേദഗതി ബില്ല് ന്യൂനപക്ഷ വിഭാഗത്തിനെതിരെയുള്ള ക്യത്യമായ അജണ്ടയാണെന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിന്‍ മേലുള്ള ചര്‍ച്ചക്ക് തുടക്കം കുറിച്ച് കൊണ്ട് എ ഐ സി സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതില്‍ ഒരു ആശങ്കയുടേയും ആവശ്യമില്ലെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഏത് വിഷയങ്ങള്‍ക്കൊപ്പവും കോണ്‍ഗ്രസുണ്ടാകും, ജബല്‍പ്പൂരില്‍ ഒരു വൈദികനെതിരെയുള്ള ആര്‍.എസ്.എസ് ആക്രമണം പാര്‍ലമെന്റില്‍ ഉയര്‍ത്തിയത് കോണ്‍ഗ്രസാണ്. മണിപ്പൂരില്‍ കൈസ്ത്രവ വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശബ്ദിക്കുന്നത് കോണ്‍ഗ്രസും അതിന് നേത്യത്വം കൊടുത്ത് കൊണ്ടിരിക്കുന്നത് രാഹുല്‍ ഗാന്ധിയുമാണ്. ഇന്ത്യന്‍ ഭരണഘടന സംരക്ഷിച്ച് കൊണ്ട് മതേതരത്വം നില നിറുത്തുവാനുള്ള എല്ലാ പോരാട്ടങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രതിഞ്ജാബദ്ധമാണ്.

വരുന്ന തദ്വേശ-സയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തമാക്കാനുള്ള പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്. 12,000 വാര്‍ഡ് തലങ്ങളില്‍ മഹാത്മാ ഗാന്ധി കുടുംബ സംഗമങ്ങള്‍ നടന്ന് വരികയാണ്. അതോടൊപ്പം ലഹരിക്കെതിരെയുള്ള പ്രതിരോധവും പാര്‍ട്ടി പരിപാടികളില്‍ സംഘടിപ്പിച്ച് വരുന്നുണ്ട്. 2008ല്‍ 524 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരുന്ന കേരളത്തില്‍ ഇപ്പോള്‍ 27,432 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലഹരിയുടെ വ്യാപനം വലിയ ആശങ്കയുണര്‍ത്തുന്നതാണ്. ലഹരിയുപയോഗം മൂലം മക്കള്‍ മാതാപിതാക്കളെ കൊല ചെയ്യുന്ന സാഹചര്യം നമ്മുടെ നാട്ടില്‍ വര്‍ധിക്കുകയാണ്.

2014ന് ശേഷം ഇന്ത്യന്‍ ഫിലിം ഇന്‍ഡട്രിയില്‍ പോലെ ഗുജറാത്ത് വംശഹത്യയുടെ യഥാര്‍ഥ ചിത്രം കൊണ്ട് വരാന്‍ എമ്പുരാന്‍ സിനിമക്കായിട്ടുണ്ട്. ആര്‍.എസ്.എസിന് ത്യപ്തിയുണ്ടാക്കുന്ന സിനിമകള്‍ മാത്രം പിറക്കുന്ന കാലത്ത് അതിന് വിപരീതമായി വന്ന ഒരു സിനിമയാണ് എമ്പുരാനെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. സിനിമക്കെതിരെ ആര്‍.എസ്.എസ്-ബി.ജെ.പി സ്വീകരിക്കുന്ന ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെ കേരളത്തിലെ ജനങ്ങള്‍ പ്രതിരോധം തീര്‍ത്ത് ചെറുത്തു തോല്‍പ്പിക്കുമെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടും, ഭൂരിപക്ഷത്തിനോട് മാത്രമാണ് കഴിഞ്ഞ കാല ഉപതിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചിട്ടുള്ളൂ, അത് നിലമ്പൂരിലും ആവര്‍ത്തിക്കുമെന്ന് ഉപ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ ഗ്രസിന്റെ ചുമതല വഹിക്കുന്ന അബിന്‍ വര്‍ക്കി പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മറ്റി നേതാക്കളായ അഹ്‌മദ് പുളിക്കല്‍, ഹനീഫ് റാവുത്തര്‍, ഒ.ഐ.സി.സി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല, റിജിനല്‍ കമ്മറ്റി പ്രസിഡന്റ് ഇ.കെ.സലീം, ജില്ലാ പ്രസിഡന്റ് തോമസ് തൈപറമ്പില്‍, ജനറല്‍ സെക്രട്ടറി ജോജി ജോസഫ്, ട്രഷറര്‍ സാജന്‍ സ്‌കറിയ എന്നിവരും പങ്കെടുത്തു.

പടം : ദമാമില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി സംസാരിക്കുന്നു.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026