ദോഹ :നിരോധിത മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് ഖത്തറില്‍ നിരവധി ഏഷ്യന്‍ മത്സ്യത്തൊഴിലാളികളെ സമുദ്ര സംരക്ഷണ വകുപ്പും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ചേര്‍ന്ന് അറസ്റ്റ്‌ചെയ്തു. രാജ്യത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താനും ലക്ഷ്യമാക്കിയുള്ള സമുദ്ര മത്സ്യബന്ധന നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ക്കൊപ്പം മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ഭാഗമായി, മന്ത്രാലയം ശക്തമായ പരിശോധനകള്‍ നടത്തിവരുന്നുണ്ട്. മത്സ്യത്തൊഴിലാളികളും കടലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും നിയമലംഘനങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ലക്ഷ്യമാക്കിയാണ് പരിശോധനകള്‍. അടുത്തിടെ നടത്തിയ ഒരു പരിശോധനയില്‍, സിമൈസ്മ ഫാമിലി ബീച്ചില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മത്സ്യബന്ധന വലകള്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തിരുന്നു.
Related News