ദോഹ: ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട മധ്യസ്ഥ ശ്രമങ്ങളില്‍ ഈജിപ്തിന്റെ പങ്ക് മറച്ചുവെക്കാന്‍ പണം വാങ്ങിയെന്ന ആരോപണം ഖത്തര്‍ നിഷേധിച്ചു. മധ്യസ്ഥതയുടെ പേരില്‍ നടക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണെന്നും ഖത്തര്‍ വ്യക്തമാക്കി.
ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിനും ബന്ദിമോചനത്തിനുമുള്ള മധ്യസ്ഥശ്രമങ്ങള്‍ ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിലാണ് നടന്നത്. ഈജിപ്ത് നടത്തിയ ഇടപെടലുകളെ മറച്ചുവയ്ക്കാനും ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പരമാവധി മാധ്യമ ശ്രദ്ധ ലഭിക്കാനും പണം നല്‍കിയെന്നാണ് ഇസ്രായേലി മാധ്യമങ്ങളുടെയും പാശ്ചാത്യ മാധ്യമങ്ങളുടെയും ആരോപണം.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ രണ്ട് ഉപദേഷ്ടാക്കള്‍ക്കെതിരെ ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഖത്തര്‍ ഇന്റനാഷണല്‍ മീഡിയ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഗാസയിലെ മാനുഷിക ദുരിതങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും മധ്യസ്ഥശ്രമങ്ങളെ അട്ടിമറിക്കാനുമാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത്. യുദ്ധത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഖത്തര്‍ ആരോപിച്ചു.
Related News