ന്യൂഡല്‍ഹി: പ്രതിപക്ഷ എതിര്‍പ്പിനിടയിലും പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ വഖഫ് നിയമഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. ഇരു സഭകളും ബില്‍ പാസാക്കിയതോടെയാണ് ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു അംഗീകാരം നല്‍കിയത്. ഇതോടെ വഖഫ് ഭേദഗതി നിയമമായി.
കേന്ദ്രനിയമ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവാണു ബില്‍ സഭയില്‍ അവതരിപ്പിച്ചത്. 545 അംഗ ലോക്സഭയില്‍ ആകെ 520 പേരാണ് വോട്ട് ചെയ്തത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. രാജ്യസഭയില്‍ 128 പേര്‍ ബില്ലിനെ അനുകൂലിക്കുകയും 95 പേര്‍ എതിര്‍ക്കുകയും ചെയ്തു. 13 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജ്യസഭ വോട്ടിനിട്ട് ബില്‍ പാസാക്കിയത്.
ഭേദഗതി നിയമത്തിനെതിരേ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമബോര്‍ഡ് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ലിനെതിരേ മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീകോടതിയെ സമീപിച്ചിരിക്കുകയുമാണ്.
Related News