ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അബ്ദുല്‍ സലാം (66) സൗദിയിലെ ജുബൈലില്‍ നിര്യാതനായി. മകളെ സന്ദര്‍ശിക്കാന്‍ ഭാര്യാ സമേതം ജുബൈലില്‍ എത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യം ഉണ്ടായ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭാര്യയോടൊപ്പം ജുബൈലിലുള്ള മകള്‍ അന്‍സിലയുടെ അടുത്തെത്തിയത്. അടുത്ത ആഴ്ച്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മറ്റുമക്കള്‍: മുഹമ്മദ് അന്‍സാരി, മുഹമ്മദ് അഫ്‌സല്‍, ഹസീന. മരുമകന്‍: മണ്ണഞ്ചേരി ഹംസ.
മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. നടപടിക്രമങ്ങള്‍ക്ക് ശേഷം ജുബൈലില്‍ സംസ്‌കരിക്കും. സഹായത്തിന് പ്രവാസി വെല്‍ഫെയര്‍ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലീമിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Related News