ജിദ്ദ: ജിദ്ദ സെന്‍ട്രല്‍ കെ.എം.സി.സി കമ്മിറ്റിയുടെ സാംസ്‌കാരിക വിഭാഗമായ 'സംസ്‌കൃതി' യുടെ ആഭിമുഖ്യത്തില്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ ''പെരുന്നാള്‍ പെരുമ''എന്ന ശീര്‍ഷകത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ജിദ്ദയിലെ കലാ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരെ ഉള്‍പ്പെടുത്തി, പഴയകാല പെരുന്നാള്‍ അനുഭവങ്ങള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍, കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയും, പൊതുപ്രവര്‍ത്തകനുമായ നാസര്‍ വെളിയംങ്കോട്, പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹസ്സന്‍ ചെറൂപ്പ, എഴുത്തുകാരന്‍ അബ്ദുള്ള മുക്കണ്ണി, ഒ.ഐ.സി.സി നേതാവ് അലി തേക്കുതോട്, കെ.എം.സി.സി വനിതാ വിംങ്ങ് പ്രസിഡന്റ് മുംതാസ് ടീച്ചര്‍, ഗായകന്‍ മിര്‍സ ഷെരീഫ് തുടങ്ങിയവര്‍ ''ഓര്‍മ്മയിലെ പെരുന്നാള്‍'' എന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.
തുടര്‍ന്ന് ജിദ്ദയിലെ കലാകാരന്‍മാരായ മിര്‍സ ഷെരീഫ്, നൂഹ് ബീമാപള്ളി, മുംതാസ് റഹ്‌മാന്‍, ഫാസില്‍, ഹാഷിര്‍ കൊല്ലം, യാസ്സര്‍ ചട്ടിപ്പറമ്പ് അവതരിപ്പിച്ച ഇശല്‍ വിരുന്നും, മക്ക ഐംസ് സ്‌കൂളിളെ കുട്ടികള്‍ അണിയിച്ചൊരുക്കിയ കലാ പരിപാടികളും ചെറിയ പെരുന്നാള്‍ ആഘോഷത്തിന് കൊഴുപ്പേകി.
ചടങ്ങില്‍ സംസ്‌കൃതി ചെയര്‍മാന്‍ സീതി കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വിപി. മുസ്തഫ, അബ്ദുഹിമാന്‍ വെള്ളിമാട്കുന്ന്, റസാഖ് മാസ്റ്റര്‍, ശിഹാബ് താമരക്കുളം, എകെ.ബാവ വേങ്ങര, അഷ്‌റഫ് താഴക്കോട്, സാബില്‍ മമ്പാട്, ഇസ്ഹാഖ് പൂണ്ടോളി, സുബൈര്‍ വട്ടോളി, ലത്വീഫ് വെള്ളമുണ്ട, മുഹമ്മദ് കുട്ടി പാണ്ടിക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്‌കൃതി ആക്ടിംങ്ങ് കണ്‍വീനര്‍ നാസര്‍ മമ്പുറം സ്വാഗതവും അബ്ദുള്ള ഹിറ്റാച്ചി നന്ദിയും പറഞ്ഞു.
അബാസ് വെങ്ങാട്, യൂസുഫ് കോട്ട, നിസാര്‍ മടവൂര്‍, സലാഹുദ്ധീന്‍ വാളക്കുട, അഷ്‌റഫ് ടി.ടി, സലാം കാസര്‍ഗോഡ്, സലീം മുണ്ടേരി, മുഹമ്മദ് കുട്ടി അരിമ്പ്ര, റഹമ്മത്തലി കൊണ്ടോട്ടി, അസറത്ത് വെള്ളില, ഹസ്സന്‍ കൊണ്ടോട്ടി, അലി ഊരകം, ഫഹദ് കോയിസ്സന്‍. ഇബ്രാഹിം കുട്ടി ചെറുമുക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഒഐസിസി നേതാക്കളായ അഷ്‌റഫ് അഞ്ചാലന്‍, സിഎം അഹമ്മദ്, മോഹന്‍ ബാലന്‍, മുജീബ് മൂത്തേടത്ത്, നാസര്‍ കോഴിത്തൊടി, ഉണ്ണി തെക്കേടത്ത് വാസു ചെമ്പ്ര എന്നിവര്‍ മുഖ്യാഥിതികളായിരിന്നു.
Related News