ദമാം: മലപ്പുറം തിരുരങ്ങാടി പുകയൂര്‍ കുന്നത്ത് അലി ഹസ്സന്‍ കാടേങ്ങല്‍ (49) അല്‍ ഹസ്സയില്‍ നിര്യാതനായി. ഇരുപത്തിഅഞ്ചു വര്‍ഷത്തിലേറെയായി അല്‍ഹസയില്‍ സീന സായ്യാറാ എന്ന പേരില്‍ ബിസിനസ്സ് സ്ഥാപനം നടത്തി വരികയായിരുന്നു. ശനിയാഴ്ച രാത്രി താമസം സ്ഥലത്ത് വെച്ചു ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരണപെടുകയായിരുന്നു. കുടുംബം ഉംറ വിസയില്‍ കൂടെ ഉണ്ട്. മയ്യിത്ത് അല്‍ഹസ മിലിറ്ററി ഹോസ്പിറ്റല്‍. മയ്യിത്ത് നാട്ടില്‍ കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങള്‍ക്കായി അനുജന്‍ മീറാന്‍ സഖാഫി ജിദ്ദയില്‍ നിന്ന് അല്‍ഹസയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
പിതാവ് പരേതനായ കെ.എം.കെ ഫൈസി പുകയൂര്‍. മാതാവ് ഖദീജ ഹജ്ജുമ്മ പറമ്പന്‍. ഭാര്യ: സീനത്ത് മാട്ര. മക്കള്‍: സുവൈബത്ത്, ഫാത്വിമ ഹസ്‌ന അര്‍വ ഫാത്വിമ, മുഹമ്മദ് ബിശ്ര്‍. മരുമകന്‍: നിജാബ് വേങ്ങര. സഹോദരങ്ങള്‍: അഹ്‌മദ് മീറാന്‍ സഖാഫി, മുഹമ്മദ് ഇസ്മാഈല്‍ മിസ് ബാഹി, ഹംസാ ഖാലിദ് സഖാഫി.
Related News