റിയാദ്: ഷിഫാ സനാഇയ്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ അംഗങ്ങളായിട്ടുള്ള ഫിഫ മലയാളി സമാജം അംഗങ്ങള്‍ക്കുള്ള വിവിധ സഹായങ്ങള്‍ വിതരണം ചെയ്തു. ജോലിക്കിടയില്‍ വാഹനത്തില്‍ നിന്നും ഗ്ലാസ് ഇറക്കുമ്പോള്‍ ഉണ്ടായ അപകടത്തില്‍ കാലിന് പരിക്കേറ്റ് നാട്ടിലേക്കു പോകേണ്ടി വന്ന കൊല്ലം പുനലൂര്‍ സ്വദേശി ബിനുവിന് അമ്പതിനായിരം രൂപയുടെ സഹായം നല്‍ി. 58 വയസ്സ് കഴിഞ്ഞു പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ സഹായം ചാത്തന്നൂര്‍ സ്വദേശി രാജു കുഞ്ഞുകുഞ്ഞിനും, പെണ്‍മക്കളുടെ വിവാഹ സഹായ പദ്ധതിയില്‍ മലപ്പുറം സ്വദേശി അഷ്‌റഫിനും പാലക്കാട് സ്വദേശി ഹരികുമാറിനും ഉള്‍പ്പെടെ ഒന്നര ലക്ഷം രൂപയുടെ സഹായം നല്‍കി. പ്രസിഡണ്ട് ഫിറോസ് പോത്തന്‍കോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സഹായങ്ങള്‍ കൈമാറിയത്.
ചടങ്ങില്‍ രക്ഷാധികാരികളായ സാബു പത്തടി, അശോകന്‍ ചാത്തന്നൂര്‍, മധുവര്‍ക്കല, മോഹനന്‍ കരുവാറ്റ, പ്രകാശ് ബാബു വടകര, ഉമ്മര്‍ അമാനത്ത്, ബിജു മടത്തറ ,രതീഷ് നാരായണന്‍, ബാബു കണ്ണോത്ത്, സന്തോഷ് തിരുവല്ല, സുനില്‍ പൂവത്തിങ്കല്‍, ബിനീഷ്, ഉമ്മര്‍ പട്ടാമ്പി, രജീഷ് ആറളം, അനില്‍ കണ്ണൂര്‍, ഷാജിത്ത് ചോറോട്, ഹനീഫ കൂട്ടായി, റഹീം പറക്കോട്, ലിജോ ജോയ് എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി ഷജീര്‍ കല്ലമ്പലം സ്വാഗതവും ട്രഷറര്‍ വര്‍ഗീസ് ആളുക്കാരന്‍ നന്ദിയും പറഞ്ഞു.
Related News