റിയാദ് : മെക് സെവന്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് ക്യാമ്പില്‍ വിപുലമായ രീതിയില്‍ പതിവ് വ്യായാമത്തിനു ശേഷം ലോകാരോഗ്യദിനാചാരണ ഭാഗമായി ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മെക് സെവന്‍ ഫൗണ്ടര്‍ ക്യാപ്റ്റന്‍ സലാഹുദ്ദീന്റെയും അംബാസഡര്‍ അറക്കല്‍ ബാവയുടെയും നിര്‍ദേശം പാലിച്ചു റിയാദില്‍ ആവേശപൂര്‍വ്വമാണ് അതിരാവിലെ തന്നെ ആഘോഷ ചടങ്ങു സംഘടിപ്പിച്ചത്.
അല്‍ റയാന്‍ ഹോസ്പിറ്റലിലെ ഡോ. സന്തോഷ് പ്രേം വിന്‍ഫ്രഡ് ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബത്തിലെ അമ്മമാരുടെയും, കുട്ടികളുടെയും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രവര്‍ത്തകര്‍ക്ക് സ്റ്റാന്‍ലി ജോസ് ഹെല്‍ത്ത് ഡേ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ശിഹാബ് കൊട്ടുകാട് ഹെല്‍ത്ത് ഡേ സന്ദേശം നല്‍കി. ജീവിതശൈലി രോഗങ്ങളെ ചെറുത്തു തോല്‍പിക്കുന്ന മെക്ക്‌സെവന്റെ ചിട്ടയായ ആരോഗ്യ സംസ്‌ക്കാരത്തെ അഭിനന്ദിച്ചു. ഇസ്മായില്‍ കണ്ണൂര്‍, അബ്ദുള്‍ ജബ്ബാര്‍, പി ടി എ ഖാദര്‍, നൂറുദ്ദീന്‍ പൊന്നാനി ആശംസകള്‍ നേര്‍ന്നു. റിയാദ് ചീഫ് കോര്‍ഡിനേറ്റര്‍ സ്റ്റാന്‍ലി ജോസ് സ്വാഗതം ആശംസിച്ചു. മലാസ് കോഡിനേറ്റര്‍ അഖിനാസ് കരുനാഗപ്പള്ളി നന്ദി പറഞ്ഞു. പരിപാടികള്‍ക്ക് അഫ്‌സര്‍ അലി, മെഷ്ഫര്‍ ടാംട്ടന്‍, ഹംസ, അസീസ്, റസാക്ക്, അലി സിദ്ദിഖ്, ഹമീദ്, ആഷിക് എന്നിവര്‍ നേതൃത്വം നല്‍കി.
Related News