ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവക്കുകയും തിരിച്ചയക്കുകയും ചെയ്യുന്ന ഗവര്‍ണമാരുടെ നടപടിക്ക് സുപ്രീം കോടതി തടയിട്ടു. ബില്ലുകള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും പരമാവധി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് വിരട്ടാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് കോടതി ഉത്തരവ് തിരിച്ചടിയായിരിക്കകുകയാണ്.
നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിനായി കൊണ്ടുവരുന്നതാണ്. ഗവര്‍ണര്‍ അനുമതി നിഷേധിച്ച ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി തിരിച്ചയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ഇക്കാലയളവില്‍ ബില്ല് തടഞ്ഞുവെക്കാനോ രാഷ്ട്രപതിക്ക് അയക്കാനോ തീരുമാനിക്കണം. സംസ്ഥാന സര്‍ക്കന്റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. അനുഛേദം 200 അനുസരിച്ച് ഗവര്‍ണറുടെ വിവേചനാധികാരം എന്ന ഒന്നില്ല. അനുഛേദം 200 പ്രകാരം നടപടികളില്‍ ഒന്ന് സ്വീകരിച്ചേ മതിയാകൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി.
ബില്ലുകള്‍ പിടിച്ചുവച്ച തമിഴ്‌നാട് ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും 10 ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭ വീണ്ടും പാസാക്കി അയക്കുന്ന ബില്ലുകള്‍ ആദ്യ ബില്ലില്‍ നിന്ന് വ്യത്യസ്തമെങ്കില്‍ മാത്രമേ രാഷ്ട്രപതിക്ക് വിടാന്‍ അവകാശമുള്ളൂവെന്നും കോടിത ചൂണ്ടിക്ക
Related News