l o a d i n g

ഗൾഫ്

ഖത്തറില്‍ സംഗീത പരിപാടിയുടെ പേരിലും തട്ടിപ്പു ശ്രമം - ജാഗ്രത വേണം

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
April 8, 2025

ദോഹ: പ്രശസ്ത ഈജിപ്ഷ്യന്‍ സംഗീത സംവിധായകന്‍ ഒമര്‍ ഖൈരത്ത് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യുഎന്‍സിസി) പരിപാടി അവതരിപ്പിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അഭ്യൂഹങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നു. ഒമര്‍ ഖൈരത്ത് തങ്ങളുടെ വേദിയില്‍ പരിപാടി അവതരിപ്പിക്കുമെന്ന വാര്‍ത്ത ക്യുഎന്‍സിസി ഔദ്യോഗികമായി നിഷേധിച്ചു. വ്യാജപരിപാടികളുടെ പേരില്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ വില്‍പന നടത്തി പണം തട്ടുന്ന സംഘമാണ് പ്രചാരണത്തിന് പിന്നിലെന്നാണ് സൂചന.

അംഗീകൃത ടിക്കറ്റിംഗ് ബോക്‌സ് ഓഫീസ് വില്‍പ്പന കേന്ദ്രമാണെന്ന് അവകാശപ്പെടുന്ന 'ticketinboxoffice' എന്ന വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് തെറ്റായ പ്രഖ്യാപനം ഉണ്ടായത്. സംഗീത പ്രേമികളായ ഉപയോക്താക്കള്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണം കൈമാറുമെന്ന് പ്രതീക്ഷിച്ചാണ് ഇത്തരം പ്രചാരണം നടത്തുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ആളുകളുടെ ഐഡന്റിറ്റിയും പണവും തട്ടിയെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ ഒടുവിലത്തേതാണ് ഇത്.

പ്രശസ്ത ഈജിപ്ഷ്യന്‍ സംഗീത സംവിധായകന്‍ ഒമര്‍ ഖൈരത്ത് 2025 ഏപ്രില്‍ 11 ന് ക്യുഎന്‍സിസിയുടെ അല്‍ മയാസ തിയേറ്ററില്‍ കച്ചേരി നടത്തുമെന്ന് അറിയിച്ചാണ് വ്യാജ ഓണ്‍ലൈന്‍ ടിക്കറ്റ് പ്ലാറ്റ്‌ഫോം വഴി പണം തട്ടാന്‍ ശ്രമം നടക്കുന്നത്. എന്നാല്‍ ക്യുഎന്‍സിസിയുടെ ഔദ്യോഗിക അക്കൗണ്ട് പ്രകാരം ഇത്തരമൊരു പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 2025 ഏപ്രില്‍ 11 ന് ഇത്തരമൊരു സംഗീതപരിപാടി ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യുഎന്‍സിസി) ഷെഡ്യുള്‍ ചെയ്തിട്ടില്ല.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026