അബുദാബി: വിനോദ സഞ്ചാര മേഖലയില്‍ യുഎഇക്ക് വന്‍ നേട്ടം. ഇക്കഴിഞ്ഞ വര്‍ഷം ടൂറിസം വരുമാനത്തില്‍ 3 % വര്‍ധനയാണുണ്ടായത്. 1200 കോടി ഡോളര്‍, അതായത് 4500 കോടി ദിര്‍ഹം ആയി ഉയര്‍ന്നു. ഇതു സര്‍വകാല റെക്കോര്‍ഡ് ആണ്.
ശരാശരി താമസ നിരക്ക് പ്രാദേശിക, രാജ്യാന്തര നിലകളെക്കാള്‍ ഉയര്‍ന്ന് 78 ശതമാനത്തിലെത്തി. ഹോട്ടല്‍ അതിഥികളുടെ എണ്ണം 3.08 കോടിയായി ഉയര്‍ന്നെന്ന് സാമ്പത്തിക മന്ത്രിയും എമിറേറ്റ്‌സ് ടൂറിസം കൗണ്‍സില്‍ ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റി പറഞ്ഞു. മുന്‍വര്‍ഷത്തെക്കാള്‍ 9.5 % കൂടുതല്‍. കഴിഞ്ഞ വര്‍ഷം 16 പുതിയ ഹോട്ടലുകള്‍ തുറന്നതും വരുമാന വളര്‍ച്ച കൂടാന്‍ സഹായിച്ചു. 10 വര്‍ഷത്തിനകം ലോകത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമായി യുഎഇയെ മാറ്റാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണെന്നും മന്ത്രി വെളിപ്പെടുത്തി. 6 വര്‍ഷത്തിനകം വിനോദ സഞ്ചാര വരുമാനം 45,000 കോടി ദിര്‍ഹമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
Related News