കുവൈത്ത് സിറ്റി: കുവൈത്ത് ഓയില്‍ കമ്പനി സൈറ്റില്‍ ഉണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. മാവേലിക്കര തട്ടാരമ്പലം സ്വദേശി രാമന്‍ പിള്ള (61) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം. അപകടത്തില്‍ മറ്റൊരു തൊഴിലാളിക്കും സാരമായി പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട കാരണം വ്യക്തമല്ല. അന്വേഷണം നടത്തി വരികയാണ്.
രാമന്‍ പിള്ളയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്ക് കൊണ്ടു പോകും. ഭാര്യ ഗീത. മകള്‍: എന്‍ജിനീയറിങ് വിദ്യാര്‍ഥിനി അഖില മകളാണ്.
Related News