റിയാദ്: ജീവകാരുണ്യ രംഗത്ത് റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ അതിന്റെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് അര്‍ബുദ ബാധിതരായ നിര്‍ധനരായ 200 പേര്‍ക്കായി 20 ലക്ഷം രൂപ ധന സഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഏപ്രില്‍ 10 വ്യാഴാഴ്ച്ച വൈകിട്ട് 5 മണിവരെ ആണ്.
അപേക്ഷ ഫോം വാങ്ങിയവര്‍ കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂളിന് സമീപത്തുള്ള വൈദ്യുതഭവന് ഏതിര്‍ വശത്ത് ഷാലിമാര്‍ വില്ലയില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി ഓഫീസില്‍ പൂരിപ്പിച്ച ഫോം തിരികെ നല്‍കണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വന്ന അപേക്ഷയില്‍ നിന്നും ഏറ്റവും അര്‍ഹതപ്പെട്ട 200 ക്യാന്‍സര്‍ രോഗികള്‍ക്കാണ് മൈത്രി കാരുണ്യ ഹസ്തം എന്ന പദ്ധതിയിലൂടെ 10000 രൂപ വീതം നല്‍കുന്നതെന്നും, ഏപ്രില്‍ മാസം അവസാന വാരം തന്നെ ഈ തുക ഏറ്റവും അര്‍ഹതപ്പെട്ടവരിലേക്ക് മൈത്രി കൈമാറുന്നതാണെന്നും മൈത്രി കാരുണ്യ ഹസ്തം പദ്ധതി ജനറല്‍ കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളി, പ്രഡിഡന്റ് റഹ്‌മാന്‍ മുനമ്പത്ത്, ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരില്‍, ട്രഷറര്‍ സാദിഖ് കരുനാഗപ്പള്ളി, ജീവകാരുണ്യ കണ്‍വീനര്‍ അബ്ദുല്‍ മജീദ് എന്നിവര്‍ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 7994343560 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Related News