റിയാദ് : റിയാദിലെ അറിയപ്പെടുന്ന സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) 7മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മ്യൂസിക്കല്‍ സിംഫണി വിത്ത് മധു ബാലകൃഷ്ണന്‍ എന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പ്രശസ്ത സിനിമ പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍ റിയാദില്‍ എത്തി.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റിംല പ്രസിഡന്റ് ബാബു രാജ്, ഷോ ഡയറക്ടര്‍ സുരേഷ് ശങ്കര്‍, വൈസ് പ്രസിഡന്റ് നിഷ ബിനീഷ്, ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഷാ, ജോസ് മാസ്റ്റര്‍, ബിനീഷ് രാഘവന്‍, രാജന്‍ മാത്തൂര്‍, ശരത് ജോഷി, ശ്യാം സുന്ദര്‍, മഹേഷ് വാര്യര്‍, അശ്വിന്‍, ശാലു അന്‍സാര്‍ ഷാ, പത്മിനി ടീച്ചര്‍, ഹരിത അശ്വിന്‍,ദേവിക ബാബുരാജ് എന്നിവര്‍ ചേര്‍ന്നു വിമാനത്താവളത്തില്‍ സ്വീകരിച്ചു.
മധുബാലകൃഷ്ണനോടൊപ്പം സിനിമ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ പ്രശസ്തരായ മ്യൂസിഷ്യന്‍സ്‌വിനീഷ്. കെ. പി (കീ ബോര്‍ഡ്), അഭിജിത് നാരായണന്‍ ( പുല്ലാംകുഴല്‍), ബൈജു മുല്ലേരി (റിദം പാഡ് ), സന്തോഷ് കുമാര്‍ (തബല), അജീഷ് ഗോപി (സൗണ്ട് എജ്ജിനിയര്‍) എന്നിവരും ഈ സംഗീത നിശയില്‍ പങ്കെടുക്കുന്നതിനായി റിയാദില്‍ എത്തിയിട്ടുണ്ട്.
ഏപ്രില്‍ 11 വെള്ളിയാഴ്ച അല്‍ മാലി കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 5 മണി മുതല്‍ പ്രോഗ്രമുകള്‍ തുടങ്ങുമെന്ന് റിംല ഭാരവാഹികള്‍ അറിയിച്ചു.
Related News